കൈതക്കൽ കുഞ്ഞലവിയുടെ നിര്യാണത്തിൽ അനുശോചിച്ചു

എടവണ്ണപ്പാറ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മുൻ ഗോളിയോർ റയോൺസ് ജീവനക്കാരനുമായിരുന്ന എളമരം കൈതക്കൽ കുഞ്ഞലവിയുടെ മയ്യിത്ത് വൻ ജനാവലിയുടെ സാനിധ്യത്തിൽ എളമരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ എളമരം അങ്ങാടിയിൽ സംഘടിപ്പിച്ച അനുശോചന യോഗം പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. കെ.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസൽ എളമരം, എം.പി. അബ്്ദുല്ല, എം. സലാം, പി.എ. അസീസ്, കാലത്തുംതൊടി മനു, ആബിദ് എളമരം, വി.പി. നവാസ്, മമ്പാട് മൊയ്തീൻ, കളത്തിൽ അബ്്ദുറഹ്മാൻ, മോയിൻ ബാപ്പു, സി.എ. കരീം, ബാലൻ എന്നിവർ സംസാരിച്ചു. നിവേദനം നൽകി എടവണ്ണപ്പാറ: ചെറുവാടി കടവിൽനിന്നും എടവണ്ണപ്പാറയിലേക്ക് ജല േസചനത്തിനായി ഇറിഗേഷൻ വകുപ്പ് നിർമിച്ച കനാലിന് മുകളിലേ തകർന്ന സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി വാഴക്കാട് ഏരിയ കമ്മിറ്റി മലപ്പുറം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് റോഷിക് എളമരത്തി​െൻറ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. അപകടാവസ്ഥയിലായ സ്ലാബുകൾ ഉടൻ മാറ്റിസ്ഥാപിക്കുമെന്ന് എൻജിനീയർ എ. ഉസ്മാൻ ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.