തെരഞ്ഞെടുപ്പ് ഒക്ടോബര്‍ പത്തിന്

കാളികാവ്: പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ പത്തിന് പഞ്ചായത്ത് ഹാളിൽ നടക്കും. യു.ഡി.എഫ് ധാരണ പ്രകാരം ലീഗ് അംഗം പ്രസിഡൻറ് പദവി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിലമ്പൂര്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയര്‍ പ്രിന്‍സ് ബാലനാണ് വരണാധികാരി. ഈ മാസം 15നാണ് ഒരു വര്‍ഷത്തെ കാലാവധിക്ക് ശേഷം പ്രസിഡൻറായിരുന്ന ലീഗിലെ വി.പി.എ നാസര്‍ സ്ഥാനമൊഴിഞ്ഞത്. മേലേ കാളികാവ് വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ കെ. നജീബ് ബാബുവായിരിക്കും യു.ഡി.എഫ് സ്ഥാനാർഥി. സി.പി.എം സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. എന്നാൽ വേങ്ങര ഉപതെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.