പ​േട്ടൽ സ്വാധീനമേഖലയിൽ രാഹുലി​െൻറ തേരോട്ടം

പേട്ടൽ സ്വാധീനമേഖലയിൽ രാഹുലി​െൻറ തേരോട്ടം ജാംനഗർ (ഗുജറാത്ത്): നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തി​െൻറ രണ്ടാം ദിനം പേട്ടൽ സമുദായ മേഖലയിൽ. ജാംനഗർ, ധ്രോൾ, ടങ്കാറ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങളും നഗരങ്ങളും അേദ്ദഹം സന്ദർശിച്ചു. 'ജയ് പട്ടീദാർ ജയ് സർദാർ' വിളികളോടെയാണ് ജനം രാഹുലിനെ സ്വാഗതംചെയ്തത്. സംസ്ഥാനത്തെ സ്വാധീനമുള്ള വോട്ടുബാങ്കാണ് പട്ടീദാർ സമുദായം. പട്ടീദാർ സംവരണപ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടൽ തിങ്കളാഴ്ച രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പേട്ടൽ സമുദായത്തിന് ഒ.ബി.സി േക്വാട്ട അനുസരിച്ചുള്ള സംവരണം നേടിയെടുക്കാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ഹാർദിക് പേട്ടൽ നേരേത്ത സൂചിപ്പിച്ചിരുന്നു. പേട്ടൽ സമുദായത്തിന് സ്വാധീനമുള്ള സൗരാഷ്ട്ര മേഖലയിൽ കാളവണ്ടിയിൽ റോഡ്ഷോ നടത്തിയാണ് രാഹുൽ പര്യടനത്തിന് തുടക്കംകുറിച്ചത്. ജാംനഗർ മേഖലയിൽ കോൺഗ്രസ് പ്രചാരണത്തി​െൻറ സംഘാടനം വിദ്യാർഥി സംഘടനയായ എൻ.എസ്.യുവി​െൻറ കൈകളിലാണ്. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ കഠിനാധ്വാനം ചെയ്യാൻ രാഹുൽ വിദ്യാർഥികളോട് അഭ്യർഥിച്ചു. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലി​െൻറ രണ്ടാം ദിവസത്തെയും പ്രസംഗങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഡൽഹിയിൽനിന്നുള്ള ഉത്തരവനുസരിച്ചായിരിക്കില്ല ഭരണമെന്നും ഗുജറാത്തിൽനിന്നുതന്നെയാകും ഭരണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.