വേങ്ങര: രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാൻ ഒരുദിവസം കൂടി ബാക്കിയിരിക്കെ രണ്ടുപേർ കൂടി പത്രിക പിൻവലിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായ അബ്ദുൽ മജീദ്, എം.വി. ഇബ്രാഹീം എന്നിവരാണ് പത്രിക പിൻവലിച്ചത്. പി.പി. ബഷീർ (സി.പി.എം), കെ.എൻ.എ. ഖാദർ (മുസ്ലിം ലീഗ്), കെ. ജനചന്ദ്രൻ (ബി.ജെ.പി), കെ.സി. നസീർ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത.), കെ. ഹംസ (സ്വത.) എന്നിവരാണ് മത്സര രംഗത്തുള്ളത്. ബുധനാഴ്ച പത്രിക പിൻവലിക്കുന്ന സമയം കഴിഞ്ഞാൽ വൈകീട്ട് നാലിന് റിട്ടേണിങ് ഓഫിസർ സ്വതന്ത്രർക്ക് ചിഹ്നം അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.