കടയുടെ പൂട്ട്​ തകർത്ത്​ മോഷണം: പ്രതി പിടിയിൽ

കൊളത്തൂർ: കടയുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാട് നായർപടിയിലെ സ്റ്റേഷനറി കടയിൽ മോഷണം നടത്തിയ കേസിൽ കുന്നത്തൊടി നിസാമുദ്ദീനാണ് (22) പിടിയിലായത്. സെപ്റ്റംബർ 21നാണ് വെങ്ങാട് നായർപടിയിൽ ഹുസൈൻ എന്നയാളുടെ കടയിൽ മോഷണം നടന്നത്. മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. വില കൂടിയ മറ്റൊരു ഫോൺ മംഗലാപുരത്ത് വിൽപന നടത്തിയതായി പ്രതി പൊലീസിനോട് പറഞ്ഞു. കടയുടെ തകർത്ത പൂട്ട് സമീപത്തുനിന്ന് ലഭിച്ചു. കൊളത്തൂർ എസ്.െഎ സുരേഷ്ബാബു, സി.പി.ഒമാരായ ഷാജഹാൻ, ഷക്കീൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്. photo: Nisamudheen
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.