ഫിഫ മില്യൺ ഗോൾ: പെരിന്തൽമണ്ണയിൽ ഇന്ന്​ 10,000 ഗോളടിക്കാൻ സൗകര്യം

പെരിന്തൽമണ്ണ: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങളുടെ പ്രചാരണാർഥം വൺ മില്യൺ ഗോൾ പരിപാടിക്ക് നഗരസഭ തലത്തിൽ ക്രമീകരണം ഏർപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ഏഴു വരെയാണ് പരിപാടി. പൊതുജന സൗകര്യാർഥം നഗരസഭവക സ്റ്റേഡിയത്തിൽ രണ്ട് ഗോൾ പോസ്റ്റുകൾ ഒരുക്കിയിട്ടുണ്ട്. ക്യാപിറ്റൽ ആർട്സ് സ്പോട്സ് ക്ലബ് കക്കൂത്ത്, സൂപ്പർ ക്ലാസിക് തേക്കിൻകോട്, യുവധാര കണക്കഞ്ചേരി, ഷൈൻ സ്റ്റാർ കുട്ടിപ്പാറ, അറ്റ്ലസ് ചെമ്പംകുന്ന്, യൂത്ത് വിങ് പൊന്ന്യാംകുർശ്ശി, സി.പി.സി യൂത്ത് സ്റ്റാർ പാതക്കര, സി.എ.എസ് മുട്ടുങ്ങൽ, കലിങ്ക ജൂബിലി റോഡ് പെരിന്തൽമണ്ണ എന്നീ ക്ലബുകൾ അതത് പ്രദേശങ്ങളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. ഒരാൾക്ക് ഒരു ഗോൾ അടിക്കാനാണ് അവസരം. നഗരസഭക്ക് നിശ്ചയിച്ചിട്ടുള്ള പരിതിയായ 10,000 ഗോളുകൾ എന്ന ലക്ഷ്യം മറികടക്കാൻ നാട്ടുകാരുടെ സഹകരണമുണ്ടാകണമെന്ന് സെക്രട്ടറി അറിയിച്ചു. എൻ.ജി.ഒ അസോസിയേഷൻ സായാഹ്ന ധർണ പെരിന്തൽമണ്ണ: ഇന്ധനവില വർധനവിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ സായാഹ്ന ധർണ ജില്ല പഞ്ചായത്ത് അംഗം പി.ആർ. രോഹിൽനാഥ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് ലിജോ ബനറ്റ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി. സുകുമാരൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ശിവദാസ് പിലാപ്പറമ്പിൽ, ജില്ല സെക്രട്ടറി കെ.പി. ജാഫർ, സംസ്ഥാന ഓഡിറ്റർ മോഹനൻ പടിഞ്ഞാറ്റുമുറി, എൻ. ശരത്ത്, പി. ശ്രീജിത്ത്, ജുനൈസ്, അരുൺകുമാർ, അനൂജ്, എം.ഡി. സജിത്ത്, കനകരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.