ശസ്ത്രക്രിയ നിർണയ ക്യാമ്പും കർമസേന രൂപവത്​കരണവും

പൂക്കോട്ടുംപാടം: ലോക കാഴ്ച ദിനാചരണത്തി​െൻറ ഭാഗമായി ഒക്ടോബര്‍ രണ്ടിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂനിറ്റ് തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് സഞ്ചരിക്കുന്ന നേത്ര വിഭാഗത്തി​െൻറ സഹകരണത്തോടെയാണ് ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്. മരുന്നും മറ്റു ചികിത്സ സൗകര്യങ്ങളും സൗജന്യമായി ഇവിടെ ലഭ്യമാക്കും. തേൾപാറ ആരോഗ്യ കേന്ദ്രത്തിലും പഞ്ചായത്തിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും വ്യാപാര ഭവനിൽ അമരമ്പലം ട്രേഡേഴ്സ് സഹകരണ ബാങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതോടനുബന്ധിച്ച് പൂക്കോട്ടുംപാടം വ്യാപാര ഭവനിൽ നടന്ന സംഘടന പ്രവർത്തക സംഗമവും യൂത്ത് വിങ്‌ വികസന കർമസേന രൂപവത്കരണവും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോക്ടർ പി.എം. ജലാൽ ഉദ്‌ഘാടനം ചെയ്തു. യൂനിറ്റ് യൂത്ത് വിങ് പ്രസിഡൻറ് നബീൽ കസാമിയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത 50 വളൻറിയർമാരെ ഉൾപ്പെടുത്തി കർമസേന രൂപവത്കരിച്ചു. ഇവർക്ക് പ്രത്യേക യൂനിഫോമും പരിശീലനവും നൽകുമെന്ന് യൂത്ത് വിങ്‌ ജില്ല വൈസ് പ്രസിഡൻറ് നൗഫൽ എടക്കര പറഞ്ഞു. ക്യാപ്റ്റനായി യൂനുസ് ഷൈൻ ഷോപ്പിയെയും വൈസ് ക്യാപ്റ്റന്മാരായി ജാസിർ ഹെന്ന, നൗഷാദ് ഡിലൈറ്റ് എന്നിവരെയും തെരഞ്ഞെടുത്തു. ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്‌ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് ഭാരവാഹികളായ ടി.കെ. മുകുന്ദൻ എൻ. അബ്ദുൽ മജീദ്, എം. അബ്ദുൽ നാസർ, കെ. അലി എം. മോഹൻദാസ്, പി. ഇസ്ഹാഖ്, കെ. അബ്ബാസ്, മാവുങ്ങൽ അബ്ദുൽ കരീം, ടി.പി. മുനീർ, ഇബ്രാഹിം ബാദുഷ എന്നിവർ സംസാരിച്ചു ഫോട്ടോppm1 കെ.വി.വി.ഇ.എസ് അമരമ്പലം യൂനിറ്റ് പ്രവർത്തക സംഗമവും യൂത്ത് വിങ്‌ സേവന കർമസേന രൂപവത്കരണവും മെഡിക്കൽ ഓഫിസർ ഡോ. പി.എം. ജമാൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.