പുഴുവരിച്ച തമിഴ്​നാട് സ്വദേശിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി

നിലമ്പൂർ: കാൽ മുറിവിൽ പുഴുവരിച്ച നിലയിൽ തെരുവിൽ കണ്ടെത്തിയ തമിഴ്നാട് സ്വദേശിയായ വയോധികനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലമ്പൂരിലെ സന്നദ്ധ സംഘടന പ്രവർത്തകരാണ് കഴിഞ്ഞ ദിവസം നിലമ്പൂരിൽനിന്നും ജില്ല ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ഡ‍്യൂട്ടി ഡോക്ടർ ആവശ‍്യപ്പെട്ടെങ്കിലും ആരും തയാറായില്ല. ഇതോടെ ആശ്വാസഭവനിലെ ഫാ. പത്രോസി‍​െൻറ നേതൃത്വത്തിൽ ട്രോമ കെയർ യൂനിറ്റ് അംഗങ്ങളും സ്ഥലത്തെത്തി. ട്രോമ കെയർ അംഗങ്ങളായ യൂനുസ് രാമംകുത്ത്, അനൂപ് കല്ലട, എം. നിയാസ്, പി.കെ. യൂനുസ്, ഷംസു മമ്പാട് സെമീർ ചന്തക്കുന്ന് എന്നിവരാണ് വയോധിക‍​െൻറ രക്ഷക്കെത്തിയത്. പടം:3 ട്രോമ കെയർ പ്രവർത്തകർ വയോധികനെ ജില്ല ആശുപത്രിയിൽ ശുശ്രൂഷിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.