തെരഞ്ഞെടുപ്പിന് അംഗീകാരം നൽകാതെ ലീഗ് നേതൃത്വം

-----------------------------------------നിലമ്പൂർ: ജനുവരിയിലെ നിലമ്പൂർ നിയോജകമണ്ഡലം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിന് ഒമ്പത് മാസം കഴിഞ്ഞിട്ടും നേതൃത്വത്തി‍​െൻറ അംഗീകാരമായില്ല. തുടർച്ചയായി മൂന്ന് തവണ ഭാരവാഹിത്വം വഹിച്ചവർ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കണമെന്ന പാർട്ടി തീരുമാനത്തിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന പരാതി നേതൃത്വത്തിന് ലഭിച്ചതിനെ തുടർന്നാണ് ഔദ‍്യോഗിക പ്രഖ‍്യാപനമുണ്ടാവാത്തത്. സമവായം ഉണ്ടാക്കാത്തതിനെ തുടർന്ന് രണ്ട് പാനലുകളായി നടന്ന മത്സരത്തിൽ നിലവിലെ ഭാരവാഹികളാണ് വ‍്യക്തമായ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രസിഡൻറ് ഉൾെപ്പടെയുള്ളവർ പാർട്ടി ഭരണഘടനപ്രകാരം അയോഗ‍്യരാണെന്ന ആരോപണം ഉയരുകയായിരുന്നു. ഇത് ചൂണ്ടികാട്ടി യൂത്ത് ലീഗും മുസ്ലിം ലീഗിലെ ഒരു വിഭാഗവും സംസ്ഥാന അധ‍്യക്ഷന് പരാതി നൽകുകയായിരുന്നു. പ്രശ്നത്തിന് സമവായമുണ്ടായ ശേഷമേ മണ്ഡലം കമ്മിറ്റിക്ക് അംഗീകാരം നൽകാനാവൂവെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. കമ്മിറ്റിയുടെ അംഗീകാരത്തിനായി ഔദ‍്യോഗിക വിഭാഗം പലതവണ സംസ്ഥാന നേതൃത്വത്തെ സമീപിച്ചെങ്കിലും ലഭിച്ചില്ല. സമവായം കണ്ടെത്തുന്നതിന് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി, യൂത്ത് ലീഗ് വർക്കിങ് കമ്മിറ്റി അംഗങ്ങൾ, ലീഗ് മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറിമാർ എന്നിവരുടെ സംയുക്തയോഗം തിങ്കളാഴ്ച നിലമ്പൂർ ഓഫിസിൽ ചേർന്നെങ്കിലും തീരുമാനമായില്ല. പാണക്കാട് ഹൈദരലി തങ്ങളുടെ പ്രഖ‍്യാപനം ഉണ്ടാവട്ടെയെന്ന തീരുമാനത്തോടെ യോഗം പിരിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.