ആലിപ്പറമ്പ്​ പഞ്ചായത്ത്​ ലൈഫ് മിഷൻ ഭവന പദ്ധതി ജനവിരുദ്ധ മാനദണ്ഡങ്ങൾക്കെതിരെ യു.ഡി.എഫ്​ ഉപവാസം

പെരിന്തൽമണ്ണ: എൽ.ഡി.എഫ് സർക്കാറി​െൻറ ലൈഫ്മിഷൻ ഭവന പദ്ധതിയിലെ ജനവിരുദ്ധ‌ മാനദണ്ഡങ്ങൾക്കെതിരെ യു.ഡി.എഫ് ആലിപ്പറമ്പ് പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതാക്കളുടെയും നേതൃത്വത്തിൽ ആനമങ്ങാട് ടൗണിൽ ഏകദിന ഉപവാസം നടത്തി. മാനദണ്ഡങ്ങൾ ലഘൂകരിക്കുക, അർഹരായ എല്ലാവർക്കും വീടും സ്ഥലവും നൽകുക, ന്യൂനപക്ഷങ്ങൾക്കും എസ്.സി വിഭാഗങ്ങൾക്കും പ്രത്യേക പട്ടിക തയാറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസം. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് പറമ്പൻ മുഖ്യപ്രഭാഷണം നടത്തി. ആലിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. മോഹൻദാസ് എന്ന അപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി. സിനി, മണ്ഡലം യു.ഡി.എഫ് ചെയർമാൻ സി. സേതുമാധവൻ ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി. ഹാജറുമ്മ, രോഹിൽ നാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സദഖ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത്, സി. സുകുമാരൻ, അഡ്വ. എസ്. അബ്ദുസ്സലാം, റഷീദ് പാറൽ, സി.എച്ച്. ഹംസക്കുട്ടി, കെ. അലി അക്ബർ, ശീലത്ത് വീരാൻകുട്ടി, നൗഷാദലി, സിദ്ദീഖ് വാഫി, മാനു, അലവിക്കുട്ടി, എം.പി. മജീദ്, കെ.കെ. സലാം എന്നിവർ നേതൃത്വം നൽകി. പടം....pmna MC 1 ആലിപ്പറമ്പ് പഞ്ചായത്ത് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ഏകദിന ഉപവാസം മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു പഞ്ചായത്ത് ഒാഫിസിലേക്ക് സി.പി.എം മാർച്ച് പെരിന്തൽമണ്ണ: അലിപ്പറമ്പ് പഞ്ചായത്തിൽ നടപ്പാക്കിയ ലൈഫ്മിഷൻ ഭവന പദ്ധതിയിലെ അനർഹരെ ഒഴിവാക്കുക, ഇതിനകം പ്രസിദ്ധീകരിച്ച ലിസ്റ്റിലെ പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം പ്രവർത്തകർ പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. സി.എച്ച്. ആഷിഖ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പി. മോഹനൻ, ഇ.വി. ശങ്കരനാരായണൻ, യു. അജയൻ, സി.പി. വിജയൻ, മുരളി വളാംകുളം, കെ. പദ്മനാഭൻ, പി.കെ. നാസർ, എ.കെ. അഷ്റഫ്, കെ. ശങ്കരൻ എന്നിവർ നേതൃത്വം നൽകി. പടം....pmna MC 2 ലൈഫ്മിഷൻ ഭവന പദ്ധതിയിലെ അനർഹരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അലിപ്പറമ്പ് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ മാർച്ച് സി.എച്ച്. ആഷിഖ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.