ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കലിനെ തോൽപിച്ചത് ഇവിടത്തെ ജനങ്ങളുടെ ​െഎക്യം –ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി

ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കലിനെ തോൽപിച്ചത് ഇവിടത്തെ ജനങ്ങളുടെ െഎക്യം –ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തിരുവനന്തപുരം: സാേങ്കതിക രംഗത്തും ചരിത്രരേഖകൾ കൈമാറുന്നതിലും കേരളവുമായി സഹകരിക്കാൻ സന്നദ്ധമാണെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. 'സുൽത്താനും പുരാരേഖകളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള ടെക്നിക്കൽ സ്കൂളും രാജ്യാന്തര ഡ്രൈവിങ് പരിശീലന സ്ഥാപനവും തുടങ്ങാൻ തയാറാണ്. കാർപ​െൻററി, ഡ്രൈവിങ് തുടങ്ങിയ മേഖലകളിൽ മലയാളികളുടെ വൈദഗ്ധ്യം വികസിപ്പിക്കാൻ ഉതകുന്ന സാേങ്കതിക സ്ഥാപനങ്ങൾ കേരളത്തിൽ തുടങ്ങും. ജർമനിയുടെ സഹകരണത്തോടെ ഷാർജയിൽ പ്രവർത്തിച്ചുവരുന്ന ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ശാഖയും കേരളത്തിൽ തുടങ്ങാൻ ഒരുക്കമാണ്. സംസ്ഥാനത്തിന് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് ആഘോഷിക്കാൻ ഒരുവർഷം കഴിഞ്ഞ് വീണ്ടും കേരളത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മതവിഭാഗങ്ങളുടെ നൃത്തരൂപങ്ങളായ തിരുവാതിര, മാർഗംകളി, ഒപ്പന എന്നിവ ഒരേ വേദിയിൽ കാണാൻ സാധിച്ചത് സന്തോഷകരമാണ്. ഈ ഒരുമ നിലനിൽക്കണം. നിങ്ങളുടെ ആശയങ്ങൾ ബുദ്ധിപരമായതിനാൽ മറ്റുള്ളവരുടേത് സ്വീകരിക്കേണ്ട ആവശ്യമില്ല. പുറത്തുള്ളവർ പറയുന്നതല്ല, സ്വന്തം ഹൃദയത്തിൽനിന്നുള്ള ആശയങ്ങൾക്കനുസരിച്ചാണ് മുന്നോട്ടുപോകേണ്ടത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ തന്ത്രം മറ്റിടങ്ങളിലേതുപോലെ നടക്കാത്ത നാടാണ് ഇന്ത്യ. അതിന് സഹായകമായത് ഇവിടത്തെ ജനങ്ങളുടെ െഎക്യമാണ്. അത് ഇനിയും തുടരണം. അറിവ് ആരുടെയും സ്വന്തമല്ല. ലഭിക്കുന്ന അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാൻ സാധിക്കണം. എങ്കിൽ മാത്രമേ ജനങ്ങൾക്ക് അതി​െൻറ പ്രയോജനം ലഭിക്കൂ. ഷാർജയിൽ സൂക്ഷിച്ചിട്ടുള്ള ചരിത്രരേഖകൾ ഗവേഷകർക്ക് ഗുണകരമാകുംവിധം കേരളത്തിലെ ഏതെങ്കിലും സർവകലാശാലയുമായി പങ്കുവെക്കാൻ സന്നദ്ധമാണെന്നും ഷാർജ ഭരണാധികാരി വ്യക്തമാക്കി. മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീൽ, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.