കേന്ദ്ര ഉത്തരവ്​ ബാധകമല്ല; അധ്യാപകർക്ക്​ വീണ്ടും പരിശീലനം വേണ്ടെന്ന്​ ഡി.പി.​െഎ

മലപ്പുറം: സർവിസിലിരിക്കുന്ന പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകർക്ക് പരിശീലനം നിർബന്ധമാക്കിയ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തി​െൻറ നിർദേശം കേരളത്തിന് ബാധകമല്ലെന്ന് ഡി.പി.െഎ. കെ.ഇ.ആർ പ്രകാരം അക്കാദമിക യോഗ്യതയുള്ളവരാണ് പ്രൈമറി സ്കൂളുകളിൽ നിയമിതരായവരെന്നും അവർക്ക് പുതിയ പരിശീലനത്തി​െൻറ ആവശ്യമില്ലെന്നും ഡി.പി.െഎയുടെ പുതിയ ഉത്തരവിൽ പറയുന്നു. രണ്ട് വർഷത്തിനകം ട്രെയിനിങ് പാസായില്ലെങ്കിൽ അധ്യാപകരെ പിരിച്ചുവിടുമെന്നായിരുന്നു മാനവ വിഭവശേഷി മന്ത്രാലത്തി​െൻറ ഉത്തരവ്. ഇത് കേരളത്തിലെ അധ്യാപകർക്കും ബാധകമാണെന്നും ഉടൻ പരിശീലനം നേടണമെന്നുമാവശ്യപ്പെട്ട് സെപ്റ്റംബർ എട്ടിന് ഡി.പി.െഎ ഉത്തരവിറക്കിയിരുന്നു. കെ.ഇ.ആറിന് വിരുദ്ധമായ കേന്ദ്ര ഉത്തരവ് വിവാദമായേതാടെയാണ് ഇത് കേരളത്തിന് ബാധകമല്ലെന്ന് കാണിച്ച് പുതിയ ഉത്തരവിറക്കിയത്. കേന്ദ്ര ഉത്തരവ് 20ഉം അതിലധികവും സർവിസുള്ള പ്രൈമറി വിദ്യാലയങ്ങളിലെ ആയിരക്കണക്കിന് അധ്യാപകരുടെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. ൈപ്രമറിയിലെ മുഴുവൻ അധ്യാപകരും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാപൺ സ്കൂളിൽ (എൻ.െഎ.ഒ.എസ്) രജിസ്റ്റർ ചെയ്ത് അധ്യാപക പരിശീലന യോഗ്യതയോ തത്തുല്യ യോഗ്യതയോ നേടണമെന്നാണ് മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടത്. എന്നാൽ, കെ.ഇ.ആർ, സർക്കാർ ഉത്തരവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നിയമനാംഗീകാരം നൽകിയ അധ്യാപകർ വീണ്ടും പരിശീലനം നേടേണ്ട ആവശ്യമില്ലെന്ന് ഡി.പി.െഎയുടെ ഉത്തരവിൽ പറയുന്നു. പരിശീലനേമാ അക്കാദമിക യോഗ്യതയോ ഇല്ലാത്ത അധ്യാപകരാണ് ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.