ജാമിഅ ദർസ്​ ഫെസ്​റ്റ്​ ജില്ലയിൽ മൂന്ന് മേഖലകളിൽ

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സമ്മേളന ഭാഗമായി നടക്കുന്ന ആറാമത് ദർസ് ഫെസ്റ്റ് ജില്ലയിൽ മൂന്ന് മേഖലകളിൽ നടക്കും. മഞ്ചേരി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, വണ്ടൂർ മണ്ഡലങ്ങളിലെ മത്സരാർഥികൾ മാറ്റുരക്കുന്ന ഫെസ്റ്റ് വണ്ടൂർ മേഖലയിലും മലപ്പുറം, മങ്കട, കോട്ടക്കൽ, തിരൂർ, പൊന്നാനി, തവനൂർ മണ്ഡലങ്ങളിലേത് കോട്ടക്കൽ മേഖലയിലും കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിലേത് ചേളാരി മേഖലയിലും നടക്കും. ചേളാരി മേഖല ഫെസ്റ്റ് ഒക്ടോബർ 29ന് കാക്കഞ്ചേരി കോഴിപ്പുറത്ത് ഹയാത്തുൽ ഇസ്ലാം കാമ്പസിലും കോട്ടക്കൽ മേഖല ഫെസ്റ്റ് നവംബർ അഞ്ചിന് കാവതിക്കളം നജ്മുൽഹുദാ കാമ്പസിലും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.