യു.ഡി.എഫ് നഗരസഭ കാര്യാലയം ഉപരോധിക്കും

പൊന്നാനി: നഗരസഭ ചെയർമാനും സെക്രട്ടറിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പൊന്നാനി നഗരസഭ കാര്യാലയം ഉപരോധിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഞ്ചഭൂമി നികത്താൻ സെക്രട്ടറി അനുമതി നൽകിയ സംഭവത്തിൽ യു.ഡി.എഫി​െൻറ യുവജന സംഘടനകളും പ്രതിപക്ഷ കൗൺസിലർമാരും സമരത്തിലാണ്. ഈ സമരം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. 25ന് തിങ്കളാഴ്ച രാവിലെ 10ന് സിവിൽ സ്‌റ്റേഷൻ പരിസരത്തുനിന്ന് കോൺഗ്രസ് പ്രവർത്തകരും പൊന്നാനി പൊലീസ് സ്റ്റേഷൻ പരിസരത്ത്നിന്ന് മുസ്ലിം ലീഗ് പ്രവർത്തകരും പ്രകടനമായി എത്തി നഗരസഭ കാര്യാലയം വളയും. ഉപരോധ സമരം എം. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വി.പി. ഹുസൈൻകോയ തങ്ങൾ, എം. അബ്ദുല്ലത്തീഫ്, സി. ജോസഫ്, സി-. ഗംഗാധരൻ, എം.പി. നിസാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.