നഗരസഭയുടെ മാലിന്യനിർമാർജന പദ്ധതി ജനത്തെ വിശ്വാസത്തിലെടുക്കാതെ^എം.ബി. രാജേഷ് എം.പി

നഗരസഭയുടെ മാലിന്യനിർമാർജന പദ്ധതി ജനത്തെ വിശ്വാസത്തിലെടുക്കാതെ-എം.ബി. രാജേഷ് എം.പി നഗരസഭയുടെ മാലിന്യനിർമാർജന പദ്ധതി ജനത്തെ വിശ്വാസത്തിലെടുക്കാതെ-എം.ബി. രാജേഷ് എം.പി പാലക്കാട്: നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതി ജനത്തെ വിശ്വാസത്തിലെടുക്കാതെയാണെന്ന് എം.ബി. രാജേഷ് എം.പി കുറ്റപ്പെടുത്തി. പാലക്കാട് നഗരസഭക്ക് മുന്നിൽ ഫ്ലാറ്റ് താമസക്കാരുടെ സംഘടന നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവേചനമുണ്ടാക്കിയല്ല മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കേണ്ടത്. മാലിന്യ സംസ്കരണം ഫ്ലാറ്റിൽ ജീവിക്കുന്നവരിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ്. ഫ്ലാറ്റിൽ ജീവിക്കുന്നരെല്ലാം സമ്പന്നരാണെന്ന ധാരണ ശരിയല്ല. ഇടത്തരക്കാരാണ് പാലക്കാട് നഗരത്തിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നത്. മാലിന്യ സംസ്കരണമാണ് നഗരസഭയുടെ പ്രധാന ഉത്തരവാദിത്തം. എന്നാൽ, പാലക്കാട് നഗരസഭ അതിൽനിന്ന് ഒളിച്ചോടുകയാണെന്നും എം.പി കുറ്റപ്പെടുത്തി. പ്രതിഷേധ യോഗത്തിൽ സംഘടന പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. വിജയ്, ബോബൻ മാട്ടുമന്ത, പി. കൃഷ്ണൻ കുട്ടി, എം.എൻ. അൻവറുദ്ദീൻ, പി. വിജയൻ എന്നിവർ പങ്കെടുത്തു. 'ആരോപണം അടിസ്ഥാന രഹിതം' പാലക്കാട്: ഫ്ലാറ്റ് നിവാസികൾക്ക് മാലിന്യ നിർമാർജനത്തിന് നഗരസഭ അവസരം നൽകുന്നില്ല എന്ന ആരോപണം തെറ്റാണെന്ന് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ അറിയിച്ചു. സംസ്കരണം നടപ്പാക്കാൻ കഴിയുന്ന മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും പദ്ധതി ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്നുണ്ട്. ഇതിനുളള സാഹചര്യമില്ലാത്തവർക്ക് തുമ്പൂർമുഴി മോഡൽ മാലിന്യ നിർമാർജന സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി സെപ്റ്റംബർ പത്തിനകം നഗരസഭ ഹെൽത്ത് ഡിവിഷനുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പാലക്കാട് നഗരത്തിൽ നിന്ന് ഫ്ലാറ്റുകളിൽ താമസിക്കുന്ന പത്ത് കുടുംബങ്ങൾ മാത്രമാണ് അപേക്ഷ നൽകിയത്. പദ്ധതിയുമായി സഹകരിക്കാൻ മുഴുവൻ നഗരവാസികളും തയാറാകണമെന്ന് ചെയർപേഴ്സൺ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.