എം.എസ്​സി നഴ്​സിങ്​ രണ്ടാംഘട്ട അലോട്ട്​മെൻറ് ഇന്നാരംഭിക്കും

എം.എസ്സി നഴ്സിങ് രണ്ടാംഘട്ട അലോട്ട്മ​െൻറ് ഇന്നാരംഭിക്കും തിരുവനന്തപുരം: 2017–18 അധ്യയനവർഷത്തെ എം.എസ്സി നഴ്സിങ് കോഴ്സിലേക്ക് ഒഴിവുള്ള സർക്കാർ, സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജുകളിലെ സീറ്റുകൾ കൂടാതെ പുതുതായി ഉൾപ്പെടുത്തിയ അഞ്ച് സ്വകാര്യ സ്വാശ്രയ / സർക്കാർ അംഗീകൃത സ്വാശ്രയ കോളജുകളിലെ സീറ്റുകൾ എന്നിവകൂടെ ഉൾപ്പെടുത്തികൊണ്ടുളള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറ് നടപടിക്രമങ്ങൾ ഞായറാഴ്ച ആരംഭിക്കും. നിലവിലെ ഹയർ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തേണ്ടതും ആവശ്യമില്ലാത്ത ഹയർ ഓപ്ഷനുകൾ റദ്ദുചെയ്യേണ്ടതുമാണ്. ഓപ്ഷൻ കൺഫർമേഷൻ, റദ്ദാക്കൽ, പുനഃക്രമീകരണം എന്നിവക്കായി ഞായർ, തിങ്കൾ വൈകുന്നേരം അഞ്ചുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. നേരിട്ടോ തപാൽ / ഫാക്സ് / ഇ–മെയിൽ മുഖാന്തിരമോ ഉള്ള ഒാപ്ഷൻ കൺഫർമേഷൻ / ഹയർ ഓപ്ഷൻ പുനഃക്രമീകരണം / റദ്ദാക്കൽ എന്നിവക്കുള്ള അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിവരങ്ങൾ www.ceekerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2339101, 2339102, 2339103, 2339104
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.