സമര ഐക്യ സദസ്സ്​​

മലപ്പുറം: എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സർവിസ് സംഘടനകളുടെ ഐക്യവേദിയായ വർക്കേഴ്സ് കോഓഡിനേഷൻ കൗൺസിൽ സാംസ്കാരിക പ്രവർത്തകൻ എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യവും തൊഴിൽ അവകാശവും സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തിയായിരുന്നു . എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. എ. അഹമ്മദ് (എ.ഐ.ബി.ഇ.എ), ഹരീഷ് ചന്ദ്രൻ (കെ.എസ്.ടി.ഇ.യു), ഡോ. നൗഫൽ (കെ.ജി.ഒ.എഫ്) എന്നിവർ സംസാരിച്ചു. ടി.പി സജീഷ് (ജോയൻറ് കൗൺസിൽ) സ്വാഗതവും ശ്രീകുമാർ (കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ) നന്ദിയും പറഞ്ഞു. photo: mpmas aituc വർക്കേഴ്സ് കോഓഡിനേഷൻ എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.