രണ്ട്​ കിലോ ക​ഞ്ചാവുമായി അറസ്​റ്റിൽ

മലപ്പുറം: എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തിരൂരങ്ങാടി ഉൗരകം കിഴുമുറിയിൽ വാഹന പരിശോധനക്കിടെ വേങ്ങര അരികുളം കൊളമ്പിൽ വീട്ടിൽ ഉബൈദാണ് (51) ഒാേട്ടാ സഹിതം പിടിയിലായത്. വേങ്ങരയിൽ കഞ്ചാവ് വിൽപന സംഘത്തിലെ മുഖ്യ കണ്ണിയാണ്. എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഒാഫിസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഒാഫിസർമാരായ പി. പ്രകാശൻ, പി.ഇ. ഹംസ, എ.വി. ലെനിൻ, മുഹമ്മദലി, പ്രഭാകരൻ പള്ളത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.