കെ.എസ്.യു ഡി.ഡി.ഇ ഓഫിസ് മാർച്ച്

മലപ്പുറം: പാഠപുസ്തക വിതരണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫിസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി. അജ്മൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. റംഷാദ്, ടി.എം. മനീഷ്, കോൺഗ്രസ് നേതാക്കളായ എം.കെ. മുഹ്സിൻ, ഷൗക്കത്ത് ഉപ്പൂടൻ, ലിജേഷ് മൂത്തായി, കണ്ണൻ നമ്പ്യാർ, ഷിജോ, പി.കെ. നൗഫൽ, കെ.കെ.ബി. ആദിൽ, അർജുൻ, ഹക്കീം, സിബിൻലാൽ, സി.എ. ഫൈറൂസ്, സിയാദ്, ആഷിക്ക്, ഇജാസ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി. ജില്ല കോൺഗ്രസ് ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് ഡി.ഡി.ഇ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന്, പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തമാക്കി. mplma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.