മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം മാതൃകാപരം ^എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം മാതൃകാപരം -എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി തിരൂരങ്ങാടി: കേരളത്തില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം മാതൃകാപരമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മതസൗഹാര്‍ദ കാമ്പയി​െൻറ സെമിനാര്‍ ബ്രോഷര്‍ തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാരിന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡൻറ് യു.എ. റസാഖ് അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. മുഹമ്മദ് ഹസന്‍, പനക്കല്‍ ബീരാന്‍ കുട്ടി ഹാജി, പച്ചായി ബാവ, പനക്കല്‍ സിദ്ദീഖ്, പനയത്തില്‍ ജാഫര്‍, പാട്ടശ്ശേരി മുസ്തഫ, യു. ഷാഫി, യു. ഷബീറലി, കെ. അനസ്, കെ.കെ. റഹീം, കെ.കെ. സാദിഖ്, പണ്ടാരത്തില്‍ ചന്ദ്രന്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ: നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മതസൗഹാര്‍ദ കാമ്പയി​െൻറ സെമിനാര്‍ ബ്രോഷര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.