ഗാന്ധിജയന്തി ദിവസം തൊഴിലുറപ്പ് ബജറ്റിനായി പ്രത്യേക ഗ്രാമസഭ

മഞ്ചേരി: അടുത്ത വർഷത്തേക്കുള്ള തൊഴിലുറപ്പ് പദ്ധതി ബജറ്റ് തയാറാക്കാൻ ഗാന്ധിജയന്തി ദിനത്തിൽ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഗ്രാമസഭ ചേരും. കേന്ദ്രസർക്കാറി​െൻറ മാർഗനിർദേശം അനുസരിച്ചാണിത്. ഗ്രാമസഭ നടക്കുന്നെന്ന് ഗ്രാമവികസന വകുപ്പ് ഉറപ്പാക്കണം. 2018-19 വർഷത്തേക്കുള്ള തൊഴിലുറപ്പ് പദ്ധതി ബജറ്റ് തയാറാക്കാനുള്ള കരട് നിർദേശങ്ങൾ ക്രോഡീകരിക്കുമ്പോൾ മുഴുവൻ തൊഴിലാളി കുടുംബങ്ങളെയും പങ്കെടുപ്പിക്കണമെന്നും തദ്ദേശവകുപ്പ് സെക്രട്ടറി എ. ഷാജഹാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കി. പൂർത്തിയായ വർഷത്തെ തൊഴിലുറപ്പ് പദ്ധതി പുരോഗതിയും ചെലവഴിച്ച തുകയും ഗ്രാമസഭയിൽ അവതരിപ്പിക്കണം. പഞ്ചായത്ത് സെക്രട്ടറിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയോ ഇതിനായി നിയോഗിക്കണം. നടക്കുന്നതും ഏറ്റെടുത്തിട്ടും തുടങ്ങാതെയിട്ടതുമായ പ്രവൃത്തികൾ ഗ്രാമസഭയിൽ വിശദീകരിക്കണം. ജലസംരക്ഷണം, പ്രകൃതിവിഭവ പരിപാലനം എന്നിവ സംബന്ധിച്ച ബോധവത്കരണവും നടത്തണം. വി.ഇ.ഒയാണ് കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത്. മുഴുവൻ വാർഡിലും ഗ്രാമസഭ ചേർന്നെന്ന് തെളിയിക്കാൻ ഫോട്ടോയടക്കം ഫയൽ ചെയ്ത് ജോയൻറ് പ്രോഗ്രാം കോഒാഡിനേറ്റർമാർ മിഷൻ ഡയറക്ടർക്ക് നൽകണം. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.