എം.ആർ വാക്​സിൻ കാമ്പയിൻ റാലി

പടിഞ്ഞാറ്റുംമുറി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന എം.ആർ വാക്സിൻ കാമ്പയി​െൻറ പ്രചാരണാർഥം കൂട്ടിലങ്ങാടി പ്രാഥമികാരോഗ്യ കേന്ദ്രം ഗ്രാമപഞ്ചായത്തി​െൻറ സഹകരണത്തോടെ റാലി നടത്തി. വൈസ് പ്രസിഡൻറ് മുഹമ്മദ് സാലിം ഫ്ലാഗ് ഒാഫ് ചെയ്തു. ആശ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പെങ്കടുത്തു. സമാപന ചടങ്ങിൽ മെഡിക്കൽ ഒാഫിസർ േഡാ. പി.സി. മുഹമ്മദ് യൂസഫ് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണൻ കാരാങ്ങര സ്വാഗതവും പി.എച്ച്.എൻ എ. ഷീബ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.