വി.പി. കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഇപ്പാക്കയെ ആദരിക്കുന്നു

വളാഞ്ചേരി: സാംസ്കാരികനായകനും ബഹുഭാഷ പണ്ഡിതനും ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ വി.പി. കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഇപ്പാക്കയെ പൂക്കാട്ടിരിയിലെ വാട്സ്ആപ്പ് കൂട്ടായ്മയായ സ്പന്ദനത്തി​െൻറ നേതൃത്വത്തിൽ ഒക്ടോബർ 28ന് ആദരിക്കുന്നു. വിവിധ കാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്ക് പ്രിയങ്കരനാണ് ഇപ്പാക്ക. പരിപാടി വിജയിപ്പിക്കാൻ പൂക്കാട്ടിരി മദ്രസത്തുൽ ഇസ്ലാമിയ ഹാളിൽ സ്വാഗതസംഘം രൂപവത്കരിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് അംഗം വി.പി.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. റഷീദ് കിഴിശ്ശേരി വിഷയം അവതരിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തു എടയൂർ, കരീം മാസ്റ്റർ, കെ. ബാലൻ മാസ്റ്റർ, ടി.ടി. ജബ്ബാർ, റഷീദ് പാലാറ, ഖാലിദ് തൊട്ടിയാൻ, നൗഷാദ് പൂന്തോട്ടത്തിൽ, വി.പി. അനീസ്, ഇക്ബാൽ എന്നിവർ സംസാരിച്ചു. ഷഫീഖ് പാലാറ സ്വാഗതവും വി.പി. സുഹൈൽ നന്ദിയും പറഞ്ഞു. photo: tir mw8 വി.പി. കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഇപ്പാക്കയെ ആദരിക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണയോഗത്തിൽ റഷീദ് കീഴിശ്ശേരി സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.