തലയും വാലും ഇല്ലാതായി വാലില്ലാപുഴ ------

കീഴുപറമ്പ്: മലപ്പുറം, കോഴിക്കോട് ജില്ല അതിർത്തിയിലെ ഗ്രാമത്തിന് 'വാലില്ലാപുഴ' എന്ന പേര് തന്നെ വരാൻ കാരണമായ തടാകം അധികാരികളുടെ മൗനാനുവാദത്തിൽ പൂർണമായും നികത്തലി​െൻറ വക്കിൽ. നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിച്ചിരുന്ന ജലസ്രോതസ്സായിരുന്ന കീഴുപറമ്പ് പഞ്ചായത്തിലെ വാലില്ലാപുഴ തടാകമാണ് സംരക്ഷിക്കാന്‍ ആളില്ലാതെ നശിക്കുന്നത്. 1.32 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ഇവിടെയിപ്പോള്‍ അവശേഷിക്കുന്നത് ഒമ്പത് സ​െൻറ് മാത്രം. ശേഷിക്കുന്ന ഭൂമി വ്യക്തികൾ കൈയടക്കിയിരിക്കുകയാണ്. 1991 വരെ ഇവിടെ തടാകമായിതന്നെ നിലനിന്നിരുന്നു. റവന്യൂ വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെയാണ് സ്വകാര്യവ്യക്തികള്‍ സ്ഥലം മണ്ണിട്ട് നിരത്തിയത്. പ്രദേശത്തുകാര്‍ ഈ തടാകത്തില്‍നിന്നായിരുന്ന കുടിവെള്ളത്തിനും മറ്റു കാര്‍ഷിക ആവശ്യത്തിനും വെള്ളം ഉപയോഗിച്ചിരുന്നത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയെങ്കിലും വലിയ ഫലം കണ്ടില്ല. നഷ്ടമായ ഭൂമി തിരികെപിടിക്കാന്‍ വേണ്ടി 2005ൽ ഗ്രാമപഞ്ചായത്തി​െൻറ മേല്‍ നോട്ടത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തടാകം മണ്ണിട്ട് നികത്തിയതോടെ രൂക്ഷമായ കുടിവെള്ളക്ഷാമവും നേരിട്ടിരുന്നു. ഗ്രാമപഞ്ചായത്തും തടാകം നികത്തിയവരും തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. എന്നാൽ, പഴയ നിലയിലാക്കാൻ വേണ്ടത്ര ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് വിമർശനവുമുണ്ട്. ഫോട്ടോ: വാലില്ലാപുഴയിൽ അവശേഷിക്കുന്ന തടാകത്തി​െൻറ നിലവിലെ സ്ഥിതി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.