പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്നു ^ലീഗ്

പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്നു -ലീഗ് മഞ്ചേരി: പോളിടെക്നിക് യൂനിയൻ തെരഞ്ഞെടുപ്പി‍​െൻറ ഭാഗമായി വിദ്യാർഥികളുടെ ആഹ്ലാദ പ്രകടനത്തിനെതിരെ കല്ലേറുണ്ടായ സംഭവവുമായി ബന്ധമില്ലാത്ത യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് വേട്ടയാടുന്നതായി മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. പ്രകടനം കടന്നുപോകാൻ സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ട് പൊലീസ് വിളിച്ചുവരുത്തിയയാളെയടക്കം പ്രതിചേർത്തത് സി.പി.എമ്മി‍​െൻറ സമ്മർദത്തി‍​െൻറ ഭാഗമാണ്. ആഹ്ലാദ പ്രകടനം തുറക്കൽവഴി പോകുന്നത് ചില എതിർപ്പുകൾ വന്നപ്പോൾ അതുവഴി കടന്നുപോകാൻ സൗകര്യമൊരുക്കുകയാണ് യൂത്ത് ലീഗ് ഭാരവാഹികൾ ചെയ്തത്. നിയോജകമണ്ഡലം പ്രസിഡൻറ് വല്ലാഞ്ചിറ മുഹമ്മദലി, ലീഗ് മുനിസിപ്പൽ സെക്രട്ടറി ടി.എം. അബ്ദുൽ നാസർ, മരുന്നൻ മുഹമ്മദ്, യൂസുഫ് വല്ലാഞ്ചിറ, അബ്ദുറഹ്മാൻ എന്ന ബാപ്പുട്ടി, സലീം മണ്ണിശേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.