കാഞ്ഞിരത്താണി- -കൊഴിക്കര റോഡ് പൊട്ടിപ്പൊളിഞ്ഞു; യാത്ര ദുസ്സഹം

ആനക്കര: തൃത്താല മണ്ഡലത്തിലെ കാഞ്ഞിരത്താണി- കൊഴിക്കര റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി. റോഡിലെ വൻഗർത്തങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതും അപകടക്കെണിയായി. നേരത്തെ വാഴയും പച്ചക്കറികളും നട്ട് നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും അധികാരികൾ കണ്ണുതുറന്നിട്ടില്ല. പാലക്കാട് ജില്ലയുടെയും കപ്പൂർ പഞ്ചായത്തി​െൻറയും മലപ്പുറം അതിർത്തി പ്രദേശം കൂടിയാണ് കൊഴിക്കര. പൊതുമരാമത്തി​െൻറ കീഴിലുള്ള പാതയുടെ എല്ലാ ഭാഗവും പൂർണമായും തകർന്നിട്ടുണ്ട്. ഗട്ടറുകളിൽ ബൈക്കുയാത്രികർ വീണ് പരിക്കേൽക്കുന്നതും മറ്റു വാഹനങ്ങൾ നിയന്ത്രണം വിടുന്നതും പതിവാണ്. റോഡി​െൻറ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.