പെട്രോൾ-^ഡീസൽ വില വർധനയിൽ കോൺഗ്രസ് പ്രതിഷേധം

പെട്രോൾ--ഡീസൽ വില വർധനയിൽ കോൺഗ്രസ് പ്രതിഷേധം അലനല്ലൂർ: പെട്രോൾ--ഡീസൽ വില വർധനയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. അനല്ലൂർ പെട്രോൾ ബങ്കിന് മുന്നിൽ നടന്ന ഉപരോധ സമരം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ഹബീബുല്ല അൻസാരി അധ്യക്ഷത വഹിച്ചു. കെ. ശങ്കരനാരായണൻ, കെ. അബ്ദു, മുസ്തഫ പാറപ്പുറത്ത്, കെ. മണി, രാജീവ്, കെ.എ. ഹനീഫ, ആലക്കൽ അബു, സത്യനാരായണൻ, നസറുദ്ദീൻ കീടത്ത്, അബു ഹാജി, നവാസ് തുടങ്ങിയവർ സംസാരിച്ചു. എടത്തനാട്ടുകര: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വട്ടമണ്ണപ്പുറം പെട്രോൾ പമ്പ് ഉപരോധ സമരം ബ്ലോക്ക് സെക്രട്ടറി പുത്തൻകോട്ട് ഉമ്മർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഹമ്മദ് സുബൈർ അധ്യക്ഷത വഹിച്ചു. പൂതാനി നസീർ ബാബു മുഖ്യപ്രഭാഷണം നടത്തി. സമദ് പുളിക്കൽ, അഡ്വ. സത്യനാഥൻ, ഷംസുദ്ദീൻ, അയ്യപ്പൻ കുറൂപ്പാടത്ത്, തേവരുണ്ണി, ഹംസ, സുകുമാരൻ മാസ്റ്റർ, ഗിരിജ, സുനിത കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി. --------------------------------------------------------- പൂർവ വിദ്യാർഥി സംഗമം അലനല്ലൂർ: തിരുവിഴാംകുന്ന് ജി.എൽ.പി സ്കൂൾ പൂർവ വിദ്യാർഥി സംഗമം ഞായറാഴ്ച സ്കൂളിൽ നടക്കും. എല്ലാ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.