ഇൻറർനെറ്റ് സംവിധാനം മുടങ്ങി; അവതാളത്തിലായി പൂക്കോട്ടുംപാടം തപാൽ​ ഓഫിസ് പ്രവര്‍ത്തനം

പൂക്കോട്ടുംപാടം: ആഴ്ചകളായി മുടങ്ങിയ പൂക്കോട്ടുംപാടം തപാൽ ഒാഫിസിലെ ഇൻറര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാത്തതിനാല്‍ പ്രവര്‍ത്തനം താറുമാറാവുന്നു. ഈ മാസം ആദ്യമുണ്ടായ ഇടിമിന്നലിലാണ് ഇൻറർനെറ്റ് തകരാറിലായത്. എന്നാല്‍ 20 ദിവസം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതോടെ കോര്‍ബാങ്കിങ് സംവിധാനമുള്ള ഓഫിസില്‍ സേവിങ്സ് ബാങ്ക്, പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ആര്‍.ഡി, വെസ്‌റ്റേൺ യൂനിയന്‍ മണിട്രാന്‍സ്ഫര്‍ എന്നീ ഇടപാടുകളെല്ലാം പൂര്‍ണമായി മുടങ്ങി. ഇതോടെ ഓരോ 15 ദിവസത്തിനിടെ പണമടക്കാന്‍ വൈകിയാലുണ്ടാവുന്ന പിഴയും പലിശയും ഉപഭോക്താവും, ആര്‍.ഡി ഏജൻറുമാരും സ്വന്തം കൈയില്‍നിന്ന് നല്‍കേണ്ട അവസ്ഥയാണ്. ഒമ്പത് ബ്രാഞ്ച് ഒാഫിസുകള്‍കൂടി പൂക്കോട്ടുംപാടം സബ് പോസ്‌റ്റോഫിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇവിടുത്തെ ജീവനക്കാരെല്ലാം ഇടപാടുക്കാരെ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടി മടക്കി വിടുകയാണ്. സിഫിയുടെ സങ്കേതിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായതുകൊണ്ട് ഈ സ്വകാര്യ കമ്പനിയുടെ അലംഭാവം പ്രശ്‌നം അനിശ്ചിതമായി തുടരാന്‍ കാരണമാവുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്തെങ്കിലും തരത്തിൽ പണമിടപാട് നടത്തിയാല്‍ സബ് പോസ്‌റ്റോഫിസ് ജീവനക്കാര്‍ സമീപത്തെ മറ്റ് ഒാഫിസുകളിലെത്തി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട അവസ്ഥയുമുള്ളതിനാല്‍ ജീവനക്കാര്‍ക്കും ഏറെ പ്രയാസമാണുണ്ടാക്കുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.