സി.ബി.എസ്.ഇ ക്ലസ്​റ്റർ ഖോഖോ ചാമ്പ്യൻഷിപ്​ 26 മുതൽ

പാലക്കാട്: സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ഖോഖോ ചാമ്പ്യൻഷിപ് പാലക്കാട് കല്ലേക്കാട് ഭാരതി തീർഥ വിദ്യാലയത്തിൽ സെപ്റ്റംബർ 26 മുതൽ 28 വരെ നടക്കും. 26ന് എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. അണ്ടർ -17, അണ്ടർ -19 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 25 സ്കൂളുകളിൽനിന്ന് ആൺ, പെൺ വിഭാഗങ്ങളിലായി 44 ടീമുകൾ പങ്കെടുക്കും. ക്ലസ്റ്ററിൽനിന്ന് വിജയികളാകുന്ന ഓരോ വിഭാഗത്തിലെയും ചാമ്പ്യന്മാർ നോയിഡയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സി.എ.ബി ജയരാജ്, എൻ.എ. ഗണേശൻ, കെ.വി. വാസുദേവൻ, രജീഷ് എന്നിവർ പങ്കെടുത്തു. നെന്മാറ എൻ.എസ്.എസ് കോളജിന് നാക് എ ഗ്രേഡ് പാലക്കാട്: നെന്മാറ എൻ.എസ്.എസ് കോളജിന് നാക് (നാഷനൽ അസെസ്മ​െൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) എ ഗ്രേഡ് നൽകി. ഡബ്ല്യു.ഡബ്ല്യു.എസ് (വാക് വിത്ത് സ്കോളർ), എസ്.എസ്.പി (സ്കോളർ സപ്പോർട്ട് പ്രോഗ്രാം), അസാപ് തുടങ്ങിയ പദ്ധതികൾ കോളജിൽ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് നാക് സംഘം വിലയിരുത്തി. വിജ്ഞാന വ്യാപന പരിപാടികളും കോളജിൽ നടത്തിവരുന്നുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു. ഡിജിറ്റൽവത്കരണം, ലൈബ്രറി, പരിസ്ഥിതി സൗഹാർദം എന്നീ മേഖലകളിലും കോളജ് മികച്ച നിലവാരം പുലർത്തുന്നുവെന്നും മികവി​െൻറ കേന്ദ്രമായി മാറാൻ എല്ലാ സാധ്യതയുമുണ്ടെന്നും സംഘം വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.