ഇന്ധന തീവിലക്കെതിരെ ജനമിറങ്ങി

പരപ്പനങ്ങാടി: ഇന്ധന തീവിലക്കെതിരിൽ വാട്സ്ആപ് വഴി രൂപപെട്ട ജനപക്ഷ മുന്നേറ്റ കൂട്ടായ്മ പരപ്പനങ്ങാടിയിൽ കരിദിനമാചരിച്ച് പ്രകടനം നടത്തി. രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റുകളുടെ പിണിയാളുകളായി വിലവർധനക്കെതിരെ മൗനം പാലിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾ നേതാക്കളുടെ ആഹ്വാനങ്ങൾക്ക് ചെവികൊടുക്കാതെ പ്രതിഷേധവുമായിറങ്ങിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. എൻ.കെ. മുനീർ, പി.കെ. അബൂബക്കർ ഹാജി, ശബീർ മാക്സിമ, സി. കുഞ്ഞിമുഹമ്മദ്, സമീർ കോണിയത്ത്, പി.വി. അബ്ദുനാസിർ കേയി, പി. സിറാജ്, യാസീൻ, ആർ. ബീരാൻ ഹാജി, ത്വാഹ, അശറഫ് സ്കയ്നെറ്റ്, കുഞ്ഞാപ്പു എന്നിവർ നേതൃത്വം നൽകി. കറുത്ത പതാക ഉയർത്തിയും ബാഡ്ജണിഞ്ഞും കറുത്ത വസ്ത്രങ്ങൾ അണിഞ്ഞും എണ്ണയില്ലാത്ത ഇരുചക്രവാഹനമുരുട്ടിയും നടത്തിയ പ്രതിഷേധ ജാഥ നാടി​െൻറ ശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോ: വാട്സ്ആപ് കൂട്ടായ്മ പരപ്പനങ്ങാടിയിൽ നടത്തിയ ഇന്ധനവില വിരുദ്ധ ജനകീയ പ്രതിഷേധം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.