മലപ്പുറം കേരള സംസ്​കൃതിയുടെ കണ്ണ് ^കെ.പി. രാമനുണ്ണി

മലപ്പുറം കേരള സംസ്കൃതിയുടെ കണ്ണ് -കെ.പി. രാമനുണ്ണി കോട്ടക്കൽ: മതപ്രചാരണത്തിനും മതനിരാസത്തിനും മതസൗഹാർദത്തിനും കേളികേട്ട കേരളത്തി​െൻറ മഹിതമായ സംസ്കൃതിയുടെ കണ്ണാണ് മലപ്പുറമെന്നും ഇൗ മണ്ണ് പ്രമുഖരായ സാഹിത്യകുലപതികളുടെ പ്രവർത്തനങ്ങളാൽ പാവനമാണെന്നും കഥാകൃത്ത് കെ.പി. രാമനുണ്ണി. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് അധ്യാപക കൂട്ടായ്മയിൽ പുറത്തിറക്കിയ 'പള്ളിക്കൂടം' അധ്യാപകദിന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.എം.എം.എച്ച്.എസ്.എസിലെ അധ്യാപകർ പങ്കാളികളായ തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, കിച്ചൺ മ്യൂസിക്, നാടൻ പാട്ട്, കരോക്കേ ഗാനമേള എന്നീ പരിപാടികൾ അരങ്ങ് തകർത്തു. പൂർവ വിദ്യാർഥികൾ തയാറാക്കിയ പ്രമോ വിഡിയോ പ്രകാശനവും നടന്നു. പങ്കെടുത്തവർക്കെല്ലാം േട്രാഫികളും നൽകി. മാനേജർ ബഷീർ എടരിക്കോട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. നാസർ, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, പി.ടി.എ പ്രസിഡൻറ് പന്തക്കൻ ഖാദർ, പ്രധാനാധ്യാപിക എസ്. ഖദീജാബി, പി.എം. ആശിഷ്, പി. ബഷീർ, പി.കെ. അഹമ്മദ്, അബ്്ദുറഹിമാൻ, സി.കെ. പത്്മരാജ്, റഫീഖ് ഇബ്രാഹീം, എം.പി. ജ്യോതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.