സംസ്കൃത പണ്ഡിതൻ വാസുണ്ണി മൂസതിെൻറ ജന്മഗൃഹം കണ്ടെത്തി

തിരുനാവായ: ഒന്നര നൂറ്റാണ്ടായി കേരളത്തിലെ ചരിത്ര ഗവേഷകർ അന്വേഷിച്ചു കൊണ്ടിരിക്കുന്ന സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന വെള്ളാനശ്ശേരി വാസുണ്ണി മൂസതി​െൻറ ജന്മഗൃഹം തെക്കൻ കുറ്റൂരിൽ കണ്ടെത്തി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല യു.ജി.സിക്കുവേണ്ടി തയാറാക്കുന്ന 'മലപ്പുറം ജില്ലയുടെ സംസ്കൃത പാരമ്പര്യം' വിഷയത്തിലുള്ള പ്രോജക്ടി​െൻറ ഭാഗമായി തിരുനാവായയിലെ റീ എക്കൗ എന്ന സാംസ്കാരിക സംഘടനയുടെ സഹകരണത്തോടെ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് കവിയുടെ ജന്മഗൃഹം കണ്ടെത്തിയത്. വെട്ടത്തുനാട്ടിലെ കുറ്റൂരംശത്തിൽ കൊല്ലവർഷം 1930 മൂലം നാളിൽ എന്നു മാത്രമേ ഇദ്ദേഹത്തി​െൻറ ജന്മഗേഹത്തെപ്പറ്റി ചരിത്ര രേഖകളിലുള്ളൂ. കേരളത്തിൽ ആദ്യമായി വൈദ്യശാസ്ത്രത്തെ ജനകീയമാക്കാൻ ആരോഗ്യ ചിന്താമണി വൈദ്യശാല കുറ്റൂരിൽ ആരംഭിച്ചു. ഈ വൈദ്യശാലയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ രൂപവത്കരണം സംബന്ധിച്ച് 1077ൽ യോഗം ചേർന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. 200ഓളം വിദ്യാർഥികൾ പഠിച്ചിരുന്ന അന്നത്തെ ഏറ്റവും വലിയ സംസ്കൃത വിദ്യാലയം ഇദ്ദേഹം നടത്തിയിരുന്നു. ഇതി​െൻറ ഓഫിസ് സീലും കണ്ടെത്തുകയുണ്ടായി. ഈ വിദ്യാലത്തിൽ ബിരുദം നേടിയവർക്ക് ബ്രിട്ടീഷ് സർക്കാർ അഡ്വാൻസ് സർവിസ് സംസ്കൃത സ്കൂൾ എന്ന പേരിൽ അംഗീകാരം നൽകിയിരുന്നു. വിജ്ഞാന ചിന്താമണി എന്ന പേരിൽ വാസുണ്ണി മൂസത് തുടങ്ങിയ സംസ്കൃത മാഗസിൻ രണ്ട് വർഷങ്ങൾക്കു ശേഷം പട്ടാമ്പിയിലെ സംസ്കൃത പണ്ഡിതനായ പുന്നശ്ശേരി നമ്പിക്ക് കൈമാറുകയായിരുന്നു. കഥകളി ജനകീയമാക്കാനും ഇദ്ദേഹം മുഖ്യ പങ്കുവഹിച്ചു. വൃത്ത രത്ന മാല, സംസ്കൃത പാഠാവലി തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ച ഇദ്ദേഹത്തി​െൻറ ഓർമക്കായി സ്മാരകങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തി​െൻറ നിരവധികൾ ഗ്രന്ഥങ്ങൾ അന്യാധീനപ്പെട്ടു പോയിട്ടുണ്ട്. മൂസത് ഉപയോഗിച്ചിരുന്ന താളിയോലകൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ഇത് പഠന വിധേയമാക്കാനും കേടുകൂടാതെ സൂക്ഷിക്കാനും ആവശ്യമായ സംവിധാനം ഒരുക്കാൻ സർവകലാശാലയും റീ എക്കൗയും ധാരണയിലെത്തി. അന്വേഷണ സംഘത്തിൽ സംസ്കൃത സർവകലാശാലയിലെ ഡോ. ജയശ്രീ, കാടാമ്പുഴ മൂസ ഗുരുക്കൾ, റീ എക്കൗ സാരഥികളായ അബ്ദുൽ വാഹിദ് പല്ലാർ, ഫസലു പാമ്പലത്ത്, റഫീഖ് വട്ടേക്കാട്ട്, ചിറക്കൽ ഉമ്മർ, അനൂപ് വളാഞ്ചേരി, ഹനീഫ കരിമ്പനക്കൽ, മിത്രം കോഓഡിനേറ്റർ സി.കെ. നവാസ്, അരീക്കര ഭവത്രാദൻ നമ്പൂതിരി, സി.പി. സാദിഖ്, ആദിൽ, മുനീർ തിരുത്തി എന്നിവർ സംബന്ധിച്ചു. തറവാട്ടിലെത്തിയ അന്വേഷണ സംഘത്തെ മൂസതി​െൻറ പിൻതലമുറക്കാരായ കേശവൻ മൂസത്, നാരായണൻ മൂസത്, പാർവതി ടീച്ചർ, പാർവതി എന്നിവർ സ്വീകരിക്കുകയും വൈദ്യൻ കാടാമ്പുഴ മൂസ ഗുരുക്കൾക്ക് വാസുണ്ണി മൂസത് പ്രയോഗിച്ചിരുന്ന വൈദ്യ ഗ്രന്ഥമായ അഷ് ടാംഗഹൃദയം കൈമാറുകയും ചെയ്തു. Photo: തെക്കൻ കുറ്റൂർ വെള്ളാനശേരി വാസുണ്ണി മൂസതി​െൻറ ജന്മ ഗൃഹത്തിലെത്തിയ സംഘത്തിന് പിൻതലമുറക്കാർ താളിയോല ഗ്രന്ഥങ്ങൾ പരിശോധനക്കായി നൽകുന്നു അധ്യാപക ഒഴിവ് വൈലത്തൂര്‍: പൊൻമുണ്ടം ജി.വി.എച്ച്.എസ്.എസ് സ്കൂളില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒഴിവുള്ള പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, മലയാളം തസ്തികയിലേക്കും ഹൈസ്കൂള്‍ വിഭാഗം നാച്വറല്‍ സയന്‍സ് തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 25ന് രാവിലെ 10ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.