തിരുനാവായയിൽ ചെന്താമര കൃഷിക്ക് നല്ല കാലം വരുന്നു; കുടുംബശ്രീയുടെ ഭാഗമാക്കി വിപുല പദ്ധതി

തിരുനാവായ: പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലായി ആയിരത്തിലേറെ ഏക്കർ സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന ചെന്താമര കൃഷി വിപുലപ്പെടുത്താൻ പഞ്ചായത്ത് കുടുംബശ്രീ ജില്ല മിഷ‍​െൻറ സഹകരണത്തോടെ വിപുല പദ്ധതിക്ക് രൂപം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിലേക്കും വിപണികളിലേക്കും ആവശ്യാനുസരണം താമരപ്പൂക്കൾ കയറ്റിയയക്കുന്നതിനുള്ള പദ്ധതിയാണിത്. ഇതിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങൾക്ക് പെരിന്തൽമണ്ണയിൽ പരിശീലനം നൽകി. തുടർന്ന് കർഷകർക്കും പരിശീലനം നൽകും. നിലവിലുള്ള താമരപ്പാടങ്ങൾ വിപുലമാക്കി കർഷകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതോടൊപ്പം യുവാക്കൾക്ക് താമര കൃഷിയിൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ഈയിടെയുണ്ടായ കനത്ത മഴയിൽ താമര കൃഷി നശിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകുകയും കാർഷിക രംഗത്ത് നൂതനമായ സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്യും. ഇതിനാവശ്യമായ ഫണ്ട് ജില്ല മിഷൻ സ്വരൂപിക്കും. താമര കൃഷി വിപുലപ്പെടുത്തി കർഷകർക്ക് ലാഭകരമാക്കുന്നതോടൊപ്പം വിവിധ രാജ്യങ്ങളിലേക്ക് പൂക്കൾ കയറ്റിയയച്ച് പഞ്ചായത്തിനും കുടുംബശ്രീക്കും നേട്ടമുണ്ടാക്കലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായി പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി, സ്ഥിരംസമിതി ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുളക്കൽ മുഹമ്മദലി, സി.പി. സൈഫുന്നിസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. വേലായുധൻ, അബ് ദുന്നാസർ പറമ്പിൽ, സി.ഡി.എസ് അധ്യക്ഷ ബേബി ലത, താമര കർഷകൻ മുസ്തഫ എടക്കുളം എന്നിവർ താമരപ്പാടങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. കൈവശഭൂമി കമ്പ്യൂട്ടർവത്കരിക്കുന്നു തിരൂർ: താലൂക്ക് ഓഫിസിന് കീഴിലുള്ള പരിയാപുരം, പെരുമണ്ണ, കുറ്റിപ്പുറം, പുറത്തൂർ, താനാളൂർ വില്ലേജുകളിലെ കൈവശഭൂമിയുടെ വിവരങ്ങൾ ശനിയാഴ്ച കമ്പ്യൂട്ടർവത്കരിക്കുന്നു. ഉടമകൾ ആധാരം, നികുതി രശീതി, ആധാർ കാർഡ് എന്നിവ സഹിതം നിർബന്ധമായും എത്തണമെന്ന് തഹസിൽദാർ അറിയിച്ചു. പരിയാപുരത്ത് ജി.എൽ.പി സ്കൂൾപടിയിലും പെരുമണ്ണയിൽ ചെട്ടിയാം കിണർ മദ്റസയിലും, കുറ്റിപ്പുറത്ത് സിവിൽ സ്റ്റേഷനിലും പുറത്തൂരിൽ കാവിലക്കാട് ദേവീവിലാസം സ്കൂളിലും താനാളൂരിൽ പഞ്ചായത്ത് ഹാളിലുമാണ് ക്യാമ്പുകൾ നടക്കുന്നത്. പരിപാടികൾ ഇന്ന് (ശനി) തിരൂർ മുനിസിപ്പൽ ടൗൺ ഹാൾ: എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ഡിവിഷനൽ സമ്മേളനം. പൊതുചർച്ച --9.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00. കൊടക്കൽ ടൗൺ മസ്ജിദ്: ഖുർആൻ പഠന ക്ലാസ് -7.00 തെക്കുമ്മുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രം: നവരാത്രി നൃത്ത സംഗീതോത്സവം -6.00 തലക്കാട് അയ്യപ്പൻകാവ് ക്ഷേത്രം: നവരാത്രിയാലോഷം. ഭഗവത് സേവ, സമൂഹ ലളിത സഹസ്ര നാമജപം -6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.