ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം

മഞ്ചേരി: പെട്രോൾ-ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് ഓട്ടോ--ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ മഞ്ചേരി നഗരംചുറ്റി പ്രതിഷേധ പ്രകടനം നടത്തി. നഗരമധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. എം.എ. ജലീൽ, പ്രവീൺ നറുകര, ഇ.പി. ഗോപാലകൃഷണൻ എന്നിവർ നേതൃത്വം നൽകി. ബസുകൾ കറുത്ത കൊടികെട്ടി സർവിസ് നടത്തി മഞ്ചേരി: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് കരിദിനമാചരിച്ചു. ബസ് ഉടമകളും തൊഴിലാളികളും സമരത്തിൽ പങ്കെടുത്ത് കറുത്ത കൊടികെട്ടിയാണ് വെള്ളിയാഴ്ച സർവിസ് നടത്തിയത്. ഡീസൽ വിലവർധനവിലും ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം. ജില്ല ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ ബസുകൾക്ക് കറുത്ത കൊടി വിതരണം ചെയ്തിരുന്നു. പുൽപ്പറ്റ പള്ളി-പോത്താല റോഡിന് രണ്ടുലക്ഷം പുൽപ്പറ്റ: പുൽപ്പറ്റ കല്ലച്ചാലിലെ പള്ളി-പോത്താല റോഡ് ചളിക്കുളമായി. ഏതാനും വർഷംമുമ്പ് നിർമിച്ചതാണ്. ഇതേ വാർഡിലെ പുൽപ്പറ്റ കല്ലച്ചാൽ റോഡിൽ നേരേത്ത എം.എൽ.എയുടെ പത്തുലക്ഷവും ജില്ല പഞ്ചായത്തി‍​െൻറ എട്ടുലക്ഷവും ചെലവഴിച്ചിട്ടുണ്ട്. പത്തുലക്ഷം രൂപകൊണ്ട് ഇതേ റോഡിനോട് ചേർന്നുവരുന്ന തോടിന് സ്ലാബ് നിർമിക്കാനാണ് ഉപയോഗിച്ചത്. പുതിയ റോഡിൽ പഞ്ചായത്തി‍​െൻറ വാർഷിക പദ്ധതിയിൽ രണ്ടുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ഈ വർഷംതന്നെ നിർമാണം നടത്തുമെന്നും പുൽപ്പറ്റ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.