കാടി​െൻറ മക്കളുടെ ജീവിതം കണ്ടറിഞ്ഞ്​ വിദ്യാര്‍ഥികള്‍

കാളികാവ്: കരുണ വറ്റിയ ആധുനിക യുഗത്തില്‍ കാടി​െൻറ മക്കളുടെ ജീവിതം നേരില്‍ കാണുന്നതിന് ചാപ്പനങ്ങാടി പി.എം.എസ്.എ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി എന്‍.എസ്.എസ് വിദ്യാർഥികള്‍ ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനി സന്ദര്‍ശിച്ചു. ആദിവാസികള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ് വിദ്യാര്‍ഥികള്‍ കാട് കയറിയത്. ആദിവാസി ഗോത്ര സമൂഹത്തി​െൻറ ജീവിത രീതികളും ആചാരങ്ങളും നേരില്‍ കാണാത്ത വിദ്യാർഥികള്‍ക്ക് ഇത് പുതിയ അനുഭവമായി. വാരിയംകുന്നത്തി​െൻറ ഓര്‍മകള്‍ ഒളിമങ്ങാതെ നില്‍ക്കുന്ന ചിങ്കക്കല്ലും വിദ്യാർഥികള്‍ക്ക് കാണാനായി. കോഴിപ്ര മലവാരത്തിന് താഴ്വാരത്തെ ആദിവാസികള്‍ക്ക് വളൻറിയര്‍മാര്‍ ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പൽ സി. ജിഷ, പ്രോഗ്രാം കോഒാഡിനേറ്റര്‍ ആന്‍സി ടീച്ചര്‍, കരുവാരകുണ്ട് ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ചര്‍ എന്‍. മോഹനന്‍, സ്‌കൂള്‍ മാനേജര്‍ ജാഫര്‍ സാദിഖ്, അധ്യാപകരായ റഷീദ്, പ്രദീപ്, എന്‍.എസ്.എസ് ലീഡര്‍മാരായ അജ്മല്‍, അംജത് അമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം : ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ ചാപ്പനങ്ങാടി പി.എസ്.എം.ഒ വിദ്യാര്‍ഥികള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.