നവാഹയജ്ഞവും നവരാത്രി ആഘോഷവും വണ്ടൂർ:

വണ്ടൂർ: വാണിയമ്പലം ത്രിപുരസുന്ദരീ ദേവീ ക്ഷേത്രത്തിൽ നാലാമത് ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി ആഘോഷവും തുടരുന്നു. സെപ്റ്റംബർ 19ന് തുടങ്ങിയ പരിപാടികൾ 30ന് വിജയദശമിയോടെ സമാപിക്കും. ക്ഷേത്രം മേൽശാന്തി നാരായണൻ എമ്പ്രാന്തിരി ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. എല്ലാ ദിവസങ്ങളിലും രാവിലെ നിർമാല്യദർശനം, വൈകീട്ട് 5.30ന് ഗണപതി ഹോമം എന്നിവയും നടക്കുന്നു. രാവിലെ ആറിന് ലളിതാസഹസ്ര നാമജപം, സമൂഹാരാധന എന്നിവയോടെ ആരംഭിച്ച് വിഷ്ണുസഹസ്ര നാമജപത്തോടെ വൈകീട്ട് ആറിന് അവസാനിക്കുന്ന വിധത്തിലാണ് യജ്ഞം. യജ്ഞാചാര്യ ദേവകി അന്തർജനം കണ്ണൂർ, പ്രസന്ന മേക്കാട്, ശംഭു നമ്പൂതിരി എന്നിവരാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്. ഞായറാഴ്ച വിദ്യാഗോപാല മന്ത്രാർചന, ചൊവ്വാഴ്ച വൈകീട്ട് ആറിന് ലക്ഷ്മീ പൂജ, ബുധനാഴ്ച കുമാരീപൂജ, വ്യാഴാഴ്ച പൂജവെപ്പ്, 29ന് വെള്ളിയാഴ്ച നവമി പൂജ എന്നിവയും നടക്കും. 30ന് വിജയദശമി ദിനത്തിൽ വിശേഷാൽ പൂജ, സമൂഹാരാധന, സമൂഹ വിദ്യാരംഭം എന്നിവയും തുടർന്ന് കുട്ടികളെ എഴുത്തിനിരുത്തലും നടക്കും. പരിപാടികൾക്ക് ക്ഷേത്രം സെക്രട്ടറി എൻ.പി. ഗിരീഷ്, വൈസ് പ്രസിഡൻറുമാരായ എൻ. ശിവൻ, എൻ. ഉണ്ണികൃഷ്ണൻ, ജോ. സെക്രട്ടറി ഗിരീഷ് പൈക്കാടൻ, ട്രഷറർ കെ. അർജുൻ, മാതൃസമിതി ഭാരവാഹികളായ ടി. സുനിത, കെ.വി. സുശീല എന്നിവരാണ് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.