കഞ്ചാവ് വില്‍പനക്കാരന് നാല് വര്‍ഷം തടവ് വണ്ടൂര്‍:

വണ്ടൂര്‍: കഞ്ചാവ് വില്‍പന നടത്തിയതിന് പിടിയിലായ മണ്ണാര്‍ക്കാട് കല്ലന്‍മല സ്വദേശി എരുമയൂര്‍ മോഹനനെ വടകര നാര്‍ക്കോട്ടിക് സെല്‍ നാലുവര്‍ഷത്തേക്ക് ശിക്ഷിച്ചു. 10,000 രൂപയും പിഴയും ചുമത്തി. 2014ല്‍ ആയിരുന്നു കാളികാവ് റേഞ്ച് എക്‌സൈസ് സംഘം മണലിമ്മല്‍പാടം ബസ്റ്റാൻഡിൽ നിന്ന് കഞ്ചാവുമായി പിടികൂടിയത്. വണ്ടൂരിലെ ചില്ലറ വില്‍പനക്കാര്‍ക്ക് വേണ്ടി ഗുഡ്‌സ് ഓട്ടോയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് നാലര കിലോഗ്രാം കഞ്ചാവ് ഇയാള്‍ കൊണ്ടുവന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ്, അസിസ്റ്റൻറ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. അശോകന്‍, ടി. പ്രിവൻറീവ് ഓഫിസര്‍ ടി. ഷിജുമോന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.