പാഠപുസ്തകമെത്തിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരാജയം -കെ.എസ്.ടി.യൂ മണ്ണാർക്കാട്:

മണ്ണാർക്കാട്: ഓണാവധി കഴിഞ്ഞു വിദ്യാലയങ്ങൾ തുറന്ന് ആഴ്ചകളായിട്ടും രണ്ടാം ഭാഗ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടതായി കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ്. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല നേതൃസംഗമം കുമരംപുത്തൂർ ജി.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് സി.എം. അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുല്ല വാവൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത്, സെക്രട്ടറി എം. അഹമ്മദ്, ജില്ല സെക്രട്ടറി കരീം പടുകുണ്ടിൽ, ട്രഷറർ പി. ഉണ്ണീൻകുട്ടി, കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി, കെ.ടി. അബ്ദുൽ ജലീൽ, സിദ്ദീഖ് പാറോക്കോട്, വി.ടി.എ. റസാഖ്, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എം. സാലിഹ, സി.പി. ഖാലിദ്, കെ.പി. നീന, കെ.പി.എ. സലീം, എ. മൊയ്തീൻ, മുഹമ്മദാലി കല്ലിങ്ങൽ, സഫുവാൻ നാട്ടുകൽ, സി.പി. ഷിഹാബുദ്ദീൻ, ടി.എം. സാലിഹ്, അബൂബക്കർ കാപ്പുങ്ങൽ, സി. ഖാലിദ്, എം.കെ. അൻവർ സാദത്ത്, കെ. ഷറഫുദ്ദീൻ, പി.സി.എം. അഷറഫ്, ഷിഹാബ് പനമണ്ണ, കെ.ജി. മണികണ്ഠൻ, പി. സുൽഫിക്കറലി, ഷിഹാബ് ആളത്ത്, കെ.പി.എം. സലീം, റഷീദ് വല്ലപ്പുഴ, കെ. സാബിറ, റഷീദ് ചതുരാല, പി. ഹംസ പ്രസംഗിച്ചു. പ്രകൃതിക്ഷോഭം നഷ്്ടപരിഹാരം നൽകണം മണ്ണാർക്കാട്: പേമാരി മൂലമുണ്ടായ പ്രകൃതിക്ഷോഭത്തിൽ കൃഷി നഷ്്ടമുണ്ടായ അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങൾ, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോര മേഖലകൾ, പുഴകളുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കർഷകർക്ക് അടിയന്തരമായി നഷ്്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ചെറുട്ടി മുഹമ്മദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.