കിണർ തകർന്നു

അലനല്ലൂർ: ശക്തമായ മഴയിൽ . എടത്തനാട്ടുകര മുണ്ടക്കുന്നിൽ ചക്കംതൊടി അയമ്മുണ്ണിയുടെ കിണറാണ് തകർന്നത്. 50 അടി താഴ്ചയുള്ള കിണറിലേക്ക് മുകളിലുണ്ടായിരുന്ന മോട്ടോറും കരിങ്കൽകൊണ്ട് അഞ്ചടി ഉയരത്തിൽ നിർമിച്ച കൈവരിയും വീണു. കിണർ വിസ്തൃതി കൂടിവരുന്നുണ്ട്. അസി. വില്ലേജ് ഓഫിസർ എസ്. നാസറും പഞ്ചായത്തംഗം സി. മുഹമ്മദാലിയും പ്രദേശം സന്ദർശിച്ചു. -----------------------------------------------സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിൽ മാലിന്യം തള്ളി അലനല്ലൂർ: അലനല്ലൂർ എൻ.എസ്.എസ് സ്കൂളിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള വഴിയിലും തൊടിയിലും സാമൂഹികവിരുദ്ധർ മാലിന്യം നിക്ഷേപിച്ചു. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. പുന്നമണ്ണ പ്രകാശ് മേനോ​െൻറ വീട്ടിലേക്കുള്ള വഴിയാണിത്. മെയിൻ റോഡിൽനിന്ന് 15 മീറ്ററോളം ഉള്ളിലേക്ക് നീങ്ങിയാണ് കോഴി, അറവ് മാലിന്യം അടക്കമുള്ളവ തള്ളിയത്. പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടിനിറച്ച രീതിയിലാണ് മാലിന്യം. വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ചതാവാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. വിദൂരങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച് തള്ളുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി നേരേത്ത സൂചനയുണ്ട്. മാലിന്യം അഴുകിയ രൂപത്തിലായതിനാൽ പ്രദേശമാകെ ദുർഗന്ധമയമായി. എസ്കവേറ്റർ ഉപയോഗിച്ച് മാലിന്യം റോഡരികിൽ കുഴിച്ചുമൂടി. ആരോഗ്യവകുപ്പും നാട്ടുകൽ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജനവാസകേന്ദ്രങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾ മുമ്പും അലനല്ലൂർ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. ശക്തമായ നടപടികളില്ലാത്തതാണ് ഇക്കൂട്ടർക്ക് സഹായകമാവുന്നതെന്ന് നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.