സമ്പദ്ഘടനയുടെ വളർച്ച കൂപ്പുകുത്തിയതി‍െൻറ ഉത്തരവാദി സംഘ്​പരിവാറും മോദിയും ^എം.ബി. രാജേഷ്

സമ്പദ്ഘടനയുടെ വളർച്ച കൂപ്പുകുത്തിയതി‍​െൻറ ഉത്തരവാദി സംഘ്പരിവാറും മോദിയും -എം.ബി. രാജേഷ് പാലക്കാട്: കഴിഞ്ഞ ആറു പാദങ്ങളിലും ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച കൂപ്പുകുത്തിയതി‍​െൻറ ഉത്തരവാദികൾ മുതലാളിത്ത നയങ്ങൾ അടിച്ചേൽപ്പിക്കുന്ന നരേന്ദ്രമോദിയും സംഘ്പരിവാറുമാണെന്ന് എം.ബി. രാജേഷ് എം.പി. ബി.ഇ.എഫ്.ഐ സ്ഥാപകനേതാവ് നരേഷ്പാലി​െൻറ ജന്മശതാബ്്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയെ പിൻതള്ളി രാജ്യം ഒരു സൂപർ പവറായി എന്ന് വീമ്പിളക്കിയതാണ് ധനമന്ത്രി ജയ്റ്റ്ലി. വ​െൻറിലേറ്ററിലായ ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിക്കാനായി ഉത്തേജക പാക്കേജുകൾ കൊണ്ടുവരുമെന്നാണ് ഇപ്പോൾ പറയുന്നത്. അതി​െൻറ പേരിലും വൻകിട കോർപറേറ്റുകൾക്ക് സഹായങ്ങൾ നൽകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടങ്ങൾ വളർത്തിയെടുത്തുകൊണ്ട് രാജ്യത്തെ രക്ഷിക്കാൻ സമസ്ത ജനവിഭാഗങ്ങളും തയാറാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പൊതുമേഖല ബാങ്കുകളുടെ ലയനങ്ങൾ വലിയ തോതിൽ ശാഖകൾ അടച്ചുപൂട്ടുന്നതിനും ബാങ്കിങ് സേവനം പരിമിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ കുറക്കുന്നതിനും അതുവഴി രാജ്യത്തി​െൻറ സാമ്പത്തികസ്ഥിതി വഷളാക്കുന്നതിനും വഴി വെക്കുമെന്ന് ബി.ഇ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ പറഞ്ഞു. 'ബാങ്കിങ് പരിഷ്കാരങ്ങളും ഇന്ത്യൻ സമ്പദ്ഘടനയും' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ഇ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സജി വർഗീസ് മോഡറേറ്ററായിരുന്നു. അഡ്വ. എം.എസ്. സ്കറിയ (സി.ഐ.ടി.യു.), ജി.പി. രാമചന്ദ്രൻ (എൻ.സി.ബി.ഇ.), ഇ. പഴണിമല (എ.ഐ.ബി.ഒ.സി.), വി.കെ. പ്രസാദ്, എ. ശ്രീനിവാസൻ, എ. രാമദാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. സർവിസിൽ നിന്ന് വിരമിച്ച ജി. ബാലസുബ്രഹ്മണ്യന് സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.