ഉത്സവാന്തരീക്ഷത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നെൽകൃഷി വിളവെടുപ്പ്​

താനൂർ: തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നാടി​െൻറ ഉത്സവമായി. കെ.പുരം പട്ടരുപറമ്പിലെ പാതയക്കര മനയുടെ ഭഗവതിയാട്ട് പാടത്ത് മൂന്നേക്കറിലാണ് 14 വനിതകൾ ചേർന്ന് കൃഷിയിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളായ നീലി, ലീല എന്നിവരുടെ കൊയ്ത്തുപാേട്ടാടെയാണ് വിളവെടുപ്പ് തുടങ്ങിയത്. 'കാഞ്ചന' വിത്തുപയോഗിച്ചുണ്ടാക്കിയ നെല്ല് അരിയാക്കി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് തൊഴിലാളികൾ പറഞ്ഞു. വിളവെടുപ്പ് മുൻ പഞ്ചായത്ത് പ്രസിഡൻറ് ഇ. ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. മല്ലിക ടീച്ചർ മുതിർന്ന കർഷകരെ ആദരിച്ചു. എം. മൈമൂന, കെ. രാധ എന്നിവർ സംസാരിച്ചു. Tir w3 ഫോട്ടോ .. കെ.പുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ നെൽകൃഷി വിളവെടുപ്പ് താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഇ. ജയൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.