ക്ഷീരകർഷക വികസനം: അധികൃതരുടെ വാക്കു കേട്ട് ലക്ഷങ്ങൾ മുടക്കിയ യുവാവ് ലൈസൻസ് ലഭിക്കാതെ പ്രതിസന്ധിയിൽ

പരപ്പനങ്ങാടി: അധികൃതരുടെ പാലൂറുന്ന മോഹന വർത്തമാനത്തിൽ ആകൃഷ്ടനായി ക്ഷീര കാർഷിക വിപ്ലവം സ്വപ്നം കണ്ട യുവാവിന് അധികാരികൾ സമ്മാനിച്ചത് ഇരുട്ടടി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി ജെയ്സൽ ഉള്ളണമാണ് വിപുലമായ പശുവളർത്തൽ കേന്ദ്രത്തിന് ലക്ഷങ്ങൾ ചെലവിട്ടത്. വ്യവസ്ഥകൾ പൂർണമായും പാലിച്ചിട്ടും കെട്ടിടനമ്പർ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിന് പിറകിൽ രാഷ്ട്രീയ പകതീർക്കലാെണന്നാണ് സംരംഭകൻ ജെയ്സൽ ഉള്ളണവും മുൻ ഗ്രാമപഞ്ചായത്ത് അംഗം ഗഫൂർ ഹാജിയും കുറ്റപ്പെടുത്തുന്നത്. മലിനീകരണ ലൈസൻസുൾപ്പടെയുള്ള മുഴുവൻ ചട്ടങ്ങൾ പാലിച്ചിട്ടും പ്രവർത്തനാനുമതി നൽകാൻ ഹൈകോടതി ഉത്തരവുണ്ടായിട്ടും കെട്ടിട നമ്പർ നൽകിയില്ലെന്ന് ജെയ്സൽ പറഞ്ഞു. ഹൈകോടതി ഉത്തരവ് നടപ്പാക്കാതിരിക്കാനാവിെല്ലന്നും സെക്രട്ടറി ഇല്ലാത്തതും ഫാം വന്നാലുണ്ടാവുന്ന പ്രയാസം ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ പരാതിയും പരിശോധിക്കേണ്ടതൈണ്ടന്നും നഗരസഭ അധ്യക്ഷ വി.വി. ജമീല പറഞ്ഞു. അതേസമയം അനുമതി നൽകരുതെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുമെന്നും പരാതിപ്പെട്ട് പ്രദേശത്തെ ഒരു പറ്റം കുടുംബിനികൾ അധ്യക്ഷക്ക് നിവേദനം നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ക്ഷീര കർഷക സംരംഭത്തിന് ലീഗ് എതിരാെണന്ന പ്രചാരണം ശരിൈല്ലന്നും എതിർപ്പ് പരിസരവാസികളുടേതാെണന്നും ലീഗ് മുനിസിപ്പൽ സെക്രട്ടറി സി. അബ്ദുറഹ്മാൻ കുട്ടി പറഞ്ഞു. ഫോട്ടോ (1) ജെയ്സൽ ഉള്ളണം നിർദിഷ്ട ഫാമിൽ (2) ഫാമിനെതിരെ പരാതിയുമായി കുടുംബിനിമാർ നഗരസഭ അധ്യക്ഷക്ക് മുമ്പിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.