എസ്​.പി ബാറ്റെടുത്തു, പൊലീസ്​ കായികമേളക്ക്​ തുടക്കം

മലപ്പുറം: കേസന്വേഷണത്തിന് മാത്രമല്ല, കളത്തിലിറങ്ങി ബാറ്റ് വീശാനും മോശമല്ലെന്ന് തെളിയിച്ച് മലപ്പുറം എസ്.പി. ദേബേഷ്കുമാർ ബെഹ്റ. ജില്ല പൊലീസ് കായികമേളയുടെ ഭാഗമായ ക്രിക്കറ്റ് മത്സരത്തിൽ എസ്.പി ഗ്രൗണ്ടിലിറങ്ങി. ജില്ല പൊലീസ് ഒാഫിസ് ടീമിനെ നയിച്ച ബെഹ്റക്ക് പക്ഷേ ആറു റൺസേ എടുക്കാനായുള്ളൂ. മത്സരത്തിൽ ജില്ല പൊലീസ് ടീം തോറ്റെങ്കിലും കളിക്കാർക്ക് ആവേശം പകരുന്നതിൽ കുറവ് വരുത്തിയില്ല. കായിക മേളയുടെ ഭാഗമായുള്ള ഗെയിംസ് ഇനങ്ങൾക്കാണ് വ്യാഴാഴ്ച തുടക്കമായത്. ജില്ല പൊലീസ് ഒാഫിസ്, ജില്ല പൊലീസ് ഹെഡ് ക്വാേട്ടഴ്സ്, പെരിന്തൽമണ്ണ സബ് ഡിവിഷൻ, മലപ്പുറം സബ്ഡിവിഷൻ, തിരൂർ സബ്ഡിവിഷൻ എന്നിങ്ങനെ അഞ്ച് ടീമുകളായാണ് മത്സരം. ഫുട്ബാൾ മത്സരം 24ന് കോട്ടപ്പടി സ്റ്റേഡിയത്തിലും വേളിബാൾ 26നും ഷട്ടിൽ 28നും നടക്കും. ക്രിക്കറ്റിൽ ജില്ല പൊലീസ് ഹെഡ് ക്വാേട്ടഴ്സ് ടീം േജതാക്കളായി, മലപ്പുറം സബ്ഡിവിഷൻ രണ്ടാമതെത്തി. ഗെയിംസ് മത്സരം എസ്.പി. ദേബേഷ്കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്തു. എം.എസ്.പി അസിസ്റ്റൻറ് കമാൻഡൻഡ് അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു. ഡിവൈ.എസ്.പിമാരായ എം.പി. മോഹനചന്ദ്രൻ, ഉല്ലാസ്, ജലീൽ തോട്ടത്തിൽ, ജയ്സൺ തോമസ് എന്നിവർ സംസാരിച്ചു. photo: mplma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.