കഞ്ചാവ് പിടികൂടി; പ്രതികൾ രക്ഷപ്പെട്ടു

പരപ്പനങ്ങാടി: കടലോരം കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറുന്ന സംഘത്തെ വലവീശിയ എക്സൈസ് സംഘത്തെ വെട്ടിച്ച് സംഘം രക്ഷപ്പെട്ടു. പ്രതികൾ വലിച്ചെറിഞ്ഞ കഞ്ചാവ് പൊതി കണ്ടെടുത്തു. അരിയല്ലൂർ ബീച്ചിലായിരുന്നു സംഭവം. ബൈക്കിൽവന്ന് കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നിതിടെ തിരൂരങ്ങാടി എക്സൈസ് സംഘത്തെക്കണ്ട് പൊതി വലിച്ചെറിഞ്ഞ് പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. 460 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ രാഗേഷ്, പ്രിവൻറിവ് ഓഫിസർമാരായ അഭിലാഷ്, സുർജിത്, സി.ഇ.ഒമാരായ പ്രഗേഷ്, ഷിജു, ഡ്രൈവർ ചന്ദ്രമോഹനൻ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.