ബയോമെഡിക്കൽ മാലിന്യം സംഭരിക്കാൻ പെരിന്തൽമണ്ണയിൽ കിയോസ്‌ക്​ തുറന്നു

പെരിന്തൽമണ്ണ: ബയോമെഡിക്കൽ മാലിന്യങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി (ഐ.എം.എ) സഹകരിച്ച് ശേഖരിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ കിയോസ്ക് പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു.ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ നടത്തുന്ന ഇമേജുമായി സഹകരിച്ചാണ് വിവിധയിനം നാപ്ക്കിനുകൾ, സിറിഞ്ച്, യൂറിൻ ബാഗ്, ഗർഭനിരോധന ഉറ എന്നിവ ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്, ഇ--മാലിന്യം, തെർമോകോൾ, കുപ്പികൾ, ലോഹങ്ങൾ, ടെയ്ലറിങ് മാലിന്യം, വർക്ഷോപ് അവശിഷ്ടം എന്നിവയും കിയോസ്ക്കിൽ ശേഖരിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. കിയോസ്ക്കിൽ കൊണ്ടുവരുന്ന ഓരോ മാലിന്യവും വേർതിരിച്ചതും പരമാവധി ശുചിയാക്കിയതുമായിരിക്കണം. ഭക്ഷണ വസ്തുക്കളടക്കമുള്ള ജൈവ മാലിന്യമോ, ജൈവ മാലിന്യം കലർന്ന പ്ലാസ്റ്റിക് വസ്തുക്കളോ ശേഖരിക്കില്ല. പാഡുകൾ, മറ്റു ബയോമെഡിക്കൽ മാലിന്യങ്ങൾ എന്നിവ കെട്ടി നൽകുന്ന കവറിൽ മറ്റു വസ്തുക്കൾ നിക്ഷേപിക്കാൻ പാടില്ല. ഓരോരുത്തരും കൊണ്ടുവരുന്ന കവറിന് പ്രത്യേകം ബാർകോഡ് ഒട്ടിച്ച് കോഡ് നമ്പർ രജിസ്റ്ററിൽ ചേർത്ത് ആ നമ്പറിന് നേരെ മാലിന്യം നൽകിയ ആളുടെ പേരും മേൽവിലാസവും രേഖപ്പെടുത്തും. മാലിന്യം കൂട്ടിക്കലർത്തി കൊണ്ടുവരുന്ന ഗുണഭോക്താവിനെ തിരിച്ചറിയാനും രണ്ടാം തവണ ഇയാൾ കൊണ്ടുവരുമ്പോൾ ആ മാലിന്യം ശേഖരിക്കാതെ ഒഴിവാക്കാനും ഇത് സഹായിക്കും. ശുചിത്വ കിയോസ്ക്കിൽ എത്തുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിന് നിശ്ചിത ഫീസ് ഈടാക്കും. സാനിറ്ററി നാപ്ക്കിനുകൾക്ക് കിലോക്ക് 50 രൂപയും പ്ലാസ്റ്റിക് തരം തിരിച്ചതിന് 15 രൂപയും തരം തിരിക്കാത്തതിന് 30 രൂപയും ഇ-വേസ്റ്റിന്‌ കിലോക്ക് 20 രൂപയും തുണിത്തരങ്ങൾക്ക് കിലോക്ക് 25 രൂപയുമാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കിയോസ്ക്കിൽ മാലിന്യം നൽകി ഫീസടക്കുന്ന എല്ലാവർക്കും സമ്മാന കൂപ്പൺ നൽകും. രണ്ട് മാസത്തിലൊരിക്കൽ നറുക്കെടുത്ത് െതരഞ്ഞെടുക്കപ്പെടുന്ന പത്ത് പേർക്ക് സ്വർണ നാണയങ്ങൾ സമ്മാനമായി നൽകും. ശുചിത്വ കിയോസ്ക്കി​െൻറ ഉദ്ഘാടനം ഐ.എം.എ ഭാരവാഹികളിൽനിന്ന് ബയോമെഡിക്കൽ വേസ്റ്റ് ശേഖരണ സഞ്ചി ഏറ്റുവാങ്ങി നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പത്തത്ത് ആരിഫ് അധ്യക്ഷത വഹിച്ചു. ജീവനം സൊലൂഷൻ സെക്രട്ടറി അമ്മിണി ടീച്ചർ, ഡോ. വി.യു. സീതി, ഡോ. ഷറഫുദ്ദീൻ, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് കോയ, ജീവനം സൊല്യൂഷൻ പ്രസിഡൻറ് ഷാൻസി നന്ദകുമാർ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ രതി അല്ലിക്കാട്ടിൽ എന്നിവർ സംസാരിച്ചു. പടം....pmna MC 2 ജീവനം ശുചിത്വ കിയോസ്ക്കി​െൻറ ഉദ്ഘാടനം ഐ.എം.എ ഭാരവാഹികളിൽനിന്ന് ബയോമെഡിക്കൽ മാലിന്യ ശേഖരണ സഞ്ചി ഏറ്റുവാങ്ങി പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.