മാവോവാദി നേതാവ് കാളിദാസൻ അറസ്​റ്റിൽ

അഗളി: മാവോവാദി നേതാവ് കാളിദാസൻ എന്ന കാളിദാസ ശേഖറിനെ (47) അട്ടപ്പാടിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പുതൂർ ഗ്രാമപഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന മൂലക്കൊമ്പ് ആദിവാസി ഊരിൽനിന്നാണ് വ്യാഴാഴ്ച രാവിലെ അഗളി പൊലീസ് ഇയാളെ പിടികൂടിയത്. സി.പി.ഐ മാവോവാദി സംസ്ഥാന കമ്മിറ്റി അംഗമായ കാളിദാസ് തമിഴ്നാട് രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഷോളയൂർ സ്റ്റേഷനിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തു. ഇയാൾക്കൊപ്പം നിരവധി മാവോവാദികൾ ഉണ്ടായിരുന്നെന്നും പൊലീസ് നീക്കമറിഞ്ഞ് രക്ഷപ്പെടുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. കാലിൽ പരിക്കേറ്റതാണ് കാളിദാസൻ പിടിയിലാകാനുള്ള കാരണം. ഒന്നരവർഷമായി ഇയാൾ അട്ടപ്പാടി കേന്ദ്രീകരിച്ച ഭവാനി ദളത്തിൽ പ്രവർത്തിക്കുകയായിരുന്നു. തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടുന്നവർക്ക് തമിഴ്നാട് പൊലീസ് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 2001ൽ അറസ്റ്റിലായ ഇയാൾ 2002 മേയിൽ ജാമ്യത്തിലിറങ്ങി. തുടർന്ന് 2002 ജൂണിൽ മറ്റൊരു കേസിൽ അറസ്റ്റിലായി. 2003ൽ ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. പിന്നീട് മാവോവാദി ഗ്രൂപ്പിൽ സജീവ പ്രവർത്തകനായി. പാലക്കാട് എസ്.പി പ്രതീഷ് കുമാറി​െൻറ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. cap pg1 കാളിദാസൻ എന്ന കാളിദാസ ശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.