കെ.എസ്.ടി.യു ജില്ല നേതൃ സംഗമം ഇന്ന്

മണ്ണാർക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല നേതൃ സംഗമം വ്യാഴാഴ്ച രാവിലെ 10 ന് കുമരംപുത്തുർ വട്ടമ്പലം സർക്കാർ എൽ.പി സ്കൂളിൽ നടക്കും. കെ.എസ്.ടി.യു സംസ്ഥാന ആസ്ഥാന മന്ദിര നിർമാണ ഫണ്ട് ശേഖരണ കാമ്പയി​െൻറ ഭാഗമായുള്ള സംഗമം സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സി.എം. അലി അധ്യക്ഷത വഹിക്കും. റവന്യൂ, ജില്ല, -വിദ്യാഭ്യാസ ജില്ല, ഉപജില്ലതല ഭാരവാഹികൾ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ല കൗൺസിലർമാർ എന്നിവർ നേതൃ സംഗമത്തിൽ പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു മണ്ണാർക്കാട്: ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ മണ്ണാർക്കാട് മണ്ഡലം തല സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി പി. ഹംസ ബാഖവി (മുഖ്യ രക്ഷാധികാരി), ഡോ. പി.ടി. കുഞ്ഞാലൻ (ചെയർമാൻ), പി. ഉമ്മർ മാസ്റ്റർ (ജനറൽ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.