പുതുപ്പരിയാരത്ത് സി.പി.എം ഓഫിസിന് നേരെ അക്രമം

-പുതുപ്പരിയാരം: സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ അക്രമം. ഓഫിസി​െൻറ ജനൽ അക്രമികൾ അടിച്ചുതകർത്തു. ചൊവ്വാഴ്ച രാത്രി 10ന് ഓഫിസ് അടച്ചതിന് ശേഷമാണ് ആക്രമണം. സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി. ചാമിക്കുട്ടി അധ്യക്ഷത വഹിച്ചു. ആർ. പുരുഷോത്തമൻ, ആർ. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.