പന്നിക്കൂട്ടം കൃഷി നശിപ്പിച്ചു

അലനല്ലൂർ: പാക്കത്ത് കുളമ്പ്, പുത്തൂർ, നിലംപതി എന്നിവിടങ്ങളിൽ പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പത്തും പതിനഞ്ചും പന്നികളടങ്ങുന്ന സംഘമാണ് നിത്യവും രാത്രി കൃഷിയിടത്തിലെത്തുന്നത്. പന്നിയുടെ ആക്രമണം ഭയന്ന് ജനത്തിന് പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. കനത്ത മഴയിൽ വെള്ളം കയറി കൃഷി നശിച്ചതിന് പിറകെയാണ് പന്നികളുടെ വിളയാട്ടവും. കിഴങ്ങ് വർഗങ്ങളായ മരച്ചീനി, കൂർക്ക, ചേമ്പ്, ചേന തുടങ്ങിയവ മുഴുവൻ നശിപ്പിച്ചു. ജൈവ കർഷകനായ കെ.പി. കരീം മാസ്റ്റർ, കെ.പി. സുലൈമാൻ, പാക്കത്ത് ഹംസക്കുട്ടി, പാക്കത്ത് സക്കീർ ഹുസൈൻ, കെ.പി. മുഹമ്മദ്, പാക്കത്ത് ബക്കർ, പെരുണ്ട യൂസഫ്, തച്ചമ്പറ്റ ഹൈദറു, നെന്മിനിശ്ശേരി വെളുത്തിര, കളകണ്ടൻ റഫീഖ്, പുറ്റാനിക്കാടൻ അയിശ എന്നിവരുടെ കൃഷിയാണ് നശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.