യാത്ര ദുരിതമാക്കി സംസ്ഥാനപാതയിലെ കുഴികൾ

കോങ്ങാട്: മുണ്ടൂർ ചെർപ്പുളേശ്ശരി സംസ്ഥാനപാതയുടെ അവസ്ഥ പരിതാപകരം. പാതയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായി. കോങ്ങാടിനും ചെർപ്പുളശ്ശേരിക്കും ഇടയിലുള്ള പ്രദേശങ്ങളിൽ ഈ പാതയിലുടനീളം ടാറ് നീങ്ങിയും മെറ്റൽ ഇളകിയും കുഴികളാണ്. പെരിങ്ങോട് പതിനാറാം മൈൽ, കടമ്പഴിപ്പുറം, സബ് രജിസ്ട്രാർ ഓഫിസ് വളവ്, പുഞ്ചപ്പാടം എന്നിവിടങ്ങളിലെ തകർച്ച ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഒരു വർഷം മുമ്പ് ഈ സ്ഥലങ്ങളിലെല്ലാം കുഴിയടച്ച് ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴ പെയ്തതോടെ റോഡുകൾ തകരുകയായിരുന്നു. മേഖലയിൽനിന്ന് പാലക്കാട്ടേക്ക് എത്താനുള്ള പ്രധാന റോഡാണ് ഇത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും തകർന്ന റോഡ് പ്രധാന വെല്ലുവിളിയാണ്. പോഷകാഹാര വാരാചരണത്തി‍​െൻറ ഭാഗമായി പാചക മത്സരം മണ്ണൂർ: സാമൂഹിക നീതി വകുപ്പ് ഐ.സി.ഡി.എസ് മണ്ണൂർ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പോഷകാഹാര വാരാചരണ മത്സരം മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗദാമിനി പരിപാടി വിശദീകരിച്ചു. ഷെഫീക്, അനിത, നൂർജഹാൻ, പ്രകാശൻ, നസീമ, ജയശ്രീ, ദിവാകരൻ, സുന്ദരകുമാരി, സി.ഡി.എസ് ചെയർപേഴ്സൻ ചന്ദ്രിക, എച്ച്.ഐ. സല്ലാപ്, വി.ഇ.ഒ മധുസൂതൻ എന്നിവർ സംസാരിച്ചു. വിജയികളായ രണ്ടുപേർക്ക് 22ന് പറളി ബ്ലോക്കുതല മത്സരത്തിൽ പങ്കെടുക്കാം. 26 യൂനിറ്റുകളിൽ നിന്നായി 52 പേർ പങ്കെടുത്തു. ആവിയിൽ ഉണ്ടാക്കിയ ഭക്ഷണത്തിൽ മണ്ണൂർ തീപാറ്റ് കുഴിയിലെ ഷൺമുഖയും മധുരപലഹാരത്തിൽ പഴഞ്ചീരി പാടം സൗദത്തുമാണ് വിജയിച്ചത്. മങ്കര: മങ്കര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സാമൂഹികനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പഞ്ചായത്തുതല പാചക മത്സരം പഞ്ചായത്ത് പ്രസിസൻറ് എസ്. ജിൻസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശശി അധ്യക്ഷത വഹിച്ചു. മധുര പലഹാരം തയാറാക്കിയ 127 നമ്പർ അംഗൻവാടിയിലെ റസിയ, ആവിയിൽ തയാറാക്കിയ മൈലാടുംപാറ 146 അംഗൻവാടിയിലെ സുകന്യ എന്നിവർക്കാണ് ഒന്നാംസ്ഥാനം ലഭിച്ചത്. ഇരുവരും പറളിയിൽ 22ന് നടക്കുന്ന ബ്ലോക്കുതല മത്സരത്തിൽ പങ്കെടുക്കും. സി.ഡി.പി ഒ. ബീന, പഞ്ചായത്ത് അംഗങ്ങളായ ഷെമീന, ഷിബു, രാജീവ്, കുമാരൻ സെക്രട്ടറി ജയദാസ്, കുമുദം, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഹൈമാവതി, ഹെൽത്ത് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.